കിങ്ങിന്റെ മൂൺവാക്ക് വിരുന്നുമുറിയിൽ; ബോക്സ് ഓഫീസ് ഹിറ്റ് 'മൈക്കിള്‍' ഒടിടിയിലേക്ക്

'മൈക്കിളി'ൽ നിന്ന്
'മൈക്കിളി'ൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

ലോകത്തെ ഉന്മാദത്തിലാക്കിയ സംഗീതവും ഇതിഹാസ തുല്യമായ മൂണ്‍വാക്ക് നൃത്തച്ചുവടുകളുമായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന പോപ്പ് രാജാവ് മൈക്കിള്‍ ജാക്സന്റെ ജീവിതകഥ പറഞ്ഞ 'മൈക്കിള്‍' തിയേറ്ററുകളിലെ വന്‍ വിജയത്തിനു ശേഷം ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 29 മുതല്‍ ജിയോഹോട്ട്‌സ്റ്റാറിലൂടെ ചിത്രം കാണാം.

Must Read
ഭയത്തിന്റെ നി​ഗൂഢനിലവറ; 'ബാക്ക്റൂംസി'ൽ നിറഞ്ഞത് 250 മി​ല്യ​ൺ ഡോ​ള​ർ
'മൈക്കിളി'ൽ നിന്ന്

കഴിഞ്ഞ ഏപ്രില്‍ 24-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 1.016 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടിയിലധികം രൂപ) കളക്ഷന്‍ നേടിയാണ് ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. ഇതോടെ ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബയോപിക് ചിത്രമെന്ന റെക്കോര്‍ഡും, 'ബോഹീമിയന്‍ റാപ്‌സഡി'യെ മറികടന്ന് ഏറ്റവും കൂടുതല്‍ പണം വാരിയ മ്യൂസിക് ബയോപിക്കെന്ന പദവിയും ചിത്രം സ്വന്തമാക്കി.

'മൈക്കിളി'ൽ നിന്ന്
'മൈക്കിളി'ൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി

മൈക്കിള്‍ ജാക്സന്റെ സഹോദരപുത്രനായ ജാഫര്‍ ജാക്സന്‍ ആണ് ചിത്രത്തില്‍ എംജിയായി പകര്‍ന്നാടിയത്. ജാക്സന്റെ ശബ്ദവും ചുവടുകളും ഭാവങ്ങളും അതുപോലെ പുനഃസൃഷ്ടിച്ച ജാഫറിന്റെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റി.

'മൈക്കിളി'ൽ നിന്ന്
'മൈക്കിളി'ൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി

1960-കളില്‍ സഹോദരങ്ങള്‍ക്കൊപ്പം 'ജാക്സന്‍ 5' എന്ന മ്യൂസിക് ഗ്രൂപ്പിലൂടെ തുടക്കം കുറിച്ച്, 1980-കളിലെ ലോകപ്രശസ്തമായ 'ബാഡ് വേള്‍ഡ് ടൂര്‍' വരെയുള്ള മൈക്കിള്‍ ജാക്സന്റെ സംഗീതയാത്രയും ജീവിതത്തിലെ സുപ്രധാന ഏടുകളുമാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. ആന്റണി ഫുക്വ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൂന്നു തവണ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്ത് ജോണ്‍ ലോഗന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'മൈക്കിൾ' പോസ്റ്റർ
'മൈക്കിൾ' പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

മൈക്കിളിന്റെ മാതാപിതാക്കളായ ജോ, കാതറിന്‍ ജാക്സന്‍മാരായി കോള്‍മാന്‍ ഡൊമിംഗോയും നിയ ലോങ്ങും വേഷമിടുന്നു. മൈല്‍സ് ടെല്ലര്‍, ലാറന്‍സ് ടേറ്റ്, ലോറ ഹാരിയര്‍, കാറ്റ് ഗ്രഹാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിയേറ്ററുകളില്‍ ചിത്രം കാണാന്‍ സാധിക്കാത്തവര്‍ക്കും, പോപ്പ് രാജാവിന്റെ സംഗീതവിസ്മയം വീണ്ടും അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വന്‍ വിരുന്നായിരിക്കും ഈ ഒടിടി റിലീസ്.

Pappappa
pappappa.com