ഭയത്തിന്റെ നി​ഗൂഢനിലവറ; 'ബാക്ക്റൂംസി'ൽ നിറഞ്ഞത് 250 മി​ല്യ​ൺ ഡോ​ള​ർ

'ബാക്ക്റൂംസി'ൽ നിന്ന്
'ബാക്ക്റൂംസി'ൽ നിന്ന്ഫോട്ടോ കടപ്പാട്-എ24 ​പ്രൊ​ഡ​ക്ഷ​ൻസ്
Published on

വെ​ള്ളി​ത്തി​ര​യി​ൽ ഭ​യ​ത്തി​ന്‍റെ പു​തി​യൊ​രു ലോ​കം തീ​ർ​ത്ത കെ​യ്ൻ പാ​ർ​സ​ൺ​സ് ചി​ത്രം 'ബാ​ക്ക്റൂം​സ്' (Backrooms) ആ​ഗോ​ള ബോ​ക്‌​സ് ഓ​ഫീ​സി​ൽ ച​രി​ത്ര​ക്കു​തി​പ്പ് തു​ട​രു​ന്നു. റി​ലീ​സ് ചെ​യ്ത് വെ​റും മൂ​ന്നു വാ​ര​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ലോ​ക​മെ​മ്പാ​ടു​നി​ന്നു​മാ​യി 250 മി​ല്യ​ൺ ഡോ​ള​ർ എ​ന്ന മാ​ന്ത്രി​ക​സം​ഖ്യ​യും ക​ട​ന്നു മു​ന്നേ​റു​ക​യാ​ണ് സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ചി​ത്രം. ഹൊ​റ​ർ സി​നി​മ​ക​ളു​ടെ ച​രി​ത്ര​ത്തിൽ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ക​ള​ക്ഷ​ൻ നേടിയ 'ഗെ​റ്റ് ഔ​ട്ട്', 'അ​സ്', 'അ​ന്നാ​ബെ​ല്ലെ', 'എ ​ക്വ​യ​റ്റ് പ്ലേ​സ്: ഡേ ​വ​ൺ' എ​ന്നി​വ​യുടെയെല്ലാം റെക്കോഡുകൾ 'ബാ​ക്ക്റൂം​സ്' ഇ​തി​നോ​ട​കം മ​റി​ക​ട​ന്നു ക​ഴി​ഞ്ഞു.

Must Read
നോളന്റെ ദൃശ്യവിസ്മയം 'ദ് ഒഡീസി' ട്രെയിലര്‍ പുറത്ത്; ജൂലായില്‍ റിലീസ്
'ബാക്ക്റൂംസി'ൽ നിന്ന്

നി​ല​വി​ൽ ലോ​ക സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹൊ​റ​ർ ചി​ത്ര​ങ്ങ​ളു​ടെ ക​ള​ക്ഷ​ൻ പ​ട്ടി​ക​യി​ൽ 34-ാം സ്ഥാ​നം കെ​യ്ൻ പാ​ർ​സ​ൺ​സ് ചി​ത്ര​ത്തി​നു സ്വ​ന്ത​മാ​ണ്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ മാ​ത്രം ചി​ത്രം 160 മി​ല്യ​ൺ ഡോ​ള​ർ നേ​ടി മു​ന്നേ​റു​ക​യാ​ണ്. 2026-ൽ ​ഈ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ഹൊ​റ​ർ ചി​ത്ര​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ നി​ന്നും 102.3 മി​ല്യ​ൺ ഡോ​ള​ർ ചി​ത്രം സ്വ​ന്ത​മാ​ക്കി.

'ബാക്ക്റൂംസി'ൽ നിന്ന്
'ബാക്ക്റൂംസി'ൽ നിന്ന്ഫോട്ടോ കടപ്പാട്-എ24 ​പ്രൊ​ഡ​ക്ഷ​ൻസ്
  • വ​ട​ക്കേ അ​മേ​രി​ക്ക - 160.0 മി​ല്യ​ൺ ഡോ​ള​ർ

  • അ​ന്താ​രാ​ഷ്ട്ര വി​പ​ണി - 102.3 മി​ല്യ​ൺ ഡോ​ള​ർ

  • ആ​കെ ആ​ഗോ​ള ക​ള​ക്ഷ​ൻ 262.3 മി​ല്യ​ൺ ഡോ​ള​ർ.

മൂ​ന്നാം വാ​ര​ത്തി​ൽ തി​യേ​റ്റ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, വ​രും ദി​വ​സ​ങ്ങ​ളി​ൽ ചി​ത്രം 300 മി​ല്യ​ൺ മു​ത​ൽ 340 മി​ല്യ​ൺ ഡോ​ള​ർ വ​രെ വാ​രി​ക്കൂ​ട്ടു​മെ​ന്നാ​ണ് സി​നി​മാ ലോ​ക​ത്തെ പ്ര​മു​ഖ ട്രാ​ക്ക​ർ​മാ​രു​ടെ പ്ര​വ​ച​നം.

'ബാക്ക്റൂംസി'ൽ നിന്ന്
'ബാക്ക്റൂംസി'ൽ നിന്ന്ഫോട്ടോ കടപ്പാട്-എ24 ​പ്രൊ​ഡ​ക്ഷ​ൻസ്

ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ 'ബാ​ക്ക്റൂം​സ്' ക്രീ​പ്പി​പാ​സ്ത​യെ​യും യൂ​ട്യൂ​ബി​ൽ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട കെ​യ്ൻ പാ​ർ​സ​ൺ​സി​ന്‍റെ ത​ന്നെ വെ​ബ് സീ​രീ​സി​നെ​യും ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ24 ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ഫ​ർ​ണി​ച്ച​ർ ഷോ​പ്പ് ഉ​ട​മ​യാ​യ ക്ലാ​ർ​ക്കും (ചി​വെ​റ്റ​ൽ എ​ജി​യോ​ഫോ​ർ) അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റാ​പ്പി​സ്റ്റാ​യ മേ​രി​യും (റെ​നേ​റ്റ് റെ​യി​ൻ​സ്വെ) ചേ​ർ​ന്ന് ക​ട​യു​ടെ ബേ​സ്‌​മെ​ന്‍റി​ന​ടി​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന, ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത നി​ഗൂ​ഢ​മാ​യ ലോ​കം ക​ണ്ടെ​ത്തു​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. പ​ര​മ്പ​രാ​ഗ​ത ജ​മ്പ്-​സ്കെ​യ​റു​ക​ൾ​ക്ക് പ​ക​രം പ്രേ​ക്ഷ​ക​നെ മാ​ന​സി​ക​മാ​യി ഭ​യ​പ്പെ​ടു​ത്തു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ചി​ത്ര​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു പി​ന്നി​ൽ.

'ബാക്ക്റൂംസ്' പോസ്റ്റർ
'ബാക്ക്റൂംസ്' പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

മെ​യ് 29-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം എ24 ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഹൊ​റ​ർ സി​നി​മാ പ്രേ​മി​ക​ൾ​ക്ക് ഈ ​വ​ർ​ഷം ല​ഭി​ച്ച ഏ​റ്റ​വും മി​ക​ച്ച ദൃ​ശ്യ​വി​രു​ന്ന് ത​ന്നെ​യാ​ണ് 'ബാ​ക്ക്റൂം​സ്'.

Pappappa
pappappa.com