ഖുഷിയുടെ കഥ; മലയാളത്തിലെ ആദ്യ എഐ കിഡ്‌സ് ഒറിജിനലുമായി മനോരമമാക്സ്

'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

മലയാളത്തിലെ ആദ്യ എഐ കിഡ്‌സ് ഒറിജിനൽ 'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ' മനോരമമാക്സിൽ സ്ട്രീമിങ് തുടങ്ങി. കുട്ടികളുടെ ദിനമായ നവംബർ 14ന് മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ച ഈ എഐ കിഡ്‌സ് ഒറിജിനൽ, ഖുഷി എന്ന പെൺകുട്ടിയും കാടിന്റെ വിസ്മയക്കാഴ്ചകളും കൂട്ടുകാരായ മൃഗങ്ങളും ചേർന്നൊരുക്കുന്ന രസകരമായ ലോകമാണ് അവതരിപ്പിക്കുന്നത്.

Must Read
'ജയിലറും' 'രണബാലി'യും 'ബാന്ദ്ര'യും ഒടിടിയിൽ വന്നതറിഞ്ഞോ?
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്

ഇതിനോടനുബന്ധിച്ച് കൊച്ചി ഷേണായീസ് തിയേറ്ററിൽ പ്രത്യേക പ്രീമിയറും ഒരുക്കിയിരുന്നു. മരട് കിഡ്‌സ് വേൾഡ് പ്ലേസ്‌കൂളിൽ നിന്നുള്ള കുട്ടികളും സ്റ്റാഫും ഈ പ്രീമിയറിൽ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഷോ ആസ്വദിക്കുകയും അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. മാളൂട്ടി, ജിയോണ ജിയോ എന്നീ കുട്ടി ഇൻഫ്ലുവൻസർമാരും ഷോയിൽ പങ്കെടുക്കുകയും ചിത്രം നന്നായി ആസ്വദിച്ചെന്ന് അറിയിക്കുകയും ചെയ്തു.

'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ'പോസ്റ്റർ
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ'പോസ്റ്റർഅറേഞ്ച്ഡ്

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദവിവരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഭാവനയും സമന്വയിപ്പിക്കുന്ന 100 മിനിറ്റ് ദൈർഘ്യമുള്ള ആനിമേഷൻ ചിത്രം മനോരമമാക്സിന്റെ ഒറിജിനൽ കണ്ടന്റ് നിരയിലെ ശ്രദ്ധേയമായൊരു പരിപാടിയാണ്.

'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്സ്ക്രീൻ​ഗ്രാബ്

കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കുമായി ഒരുക്കിയിരിക്കുന്ന ചിത്രം കാടിന്റെ മാന്ത്രികലോകത്തിലേക്കുള്ള രസകരമായൊരു യാത്രയാണ്. മൃഗങ്ങളും തമാശകളും ഫാന്റസിയും ജീവിതമൂല്യങ്ങളും കോർത്തിണക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. കാട്ടിൽ പ്രവേശിക്കുമ്പോൾ മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് ലഭിക്കുന്ന എട്ടുവയസ്സുകാരിയായ ഖുഷിയാണ് കഥയിലെ കേന്ദ്രകഥാപാത്രം.

'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്സ്ക്രീൻ​ഗ്രാബ്

ബണ്ടുവും അവന്റെ കുസൃതിക്കാരായ കുരങ്ങുസംഘവുമായുള്ള സൗഹൃദത്തിലൂടെയാണ് ഖുഷിയുടെ സാഹസികയാത്ര ആരംഭിക്കുന്നത്. യാത്രയ്ക്കിടെ താര എന്ന ആന, ഗോലു എന്ന മുള്ളൻപന്നി തുടങ്ങി നിരവധി മൃഗങ്ങളെയും അവൾ പരിചയപ്പെടുന്നു. ഓരോ കൂടിക്കാഴ്ചയും വന്യജീവികളുടെ കൗതുകകരമായ ലോകത്തെക്കുറിച്ചുള്ള പുതിയ അറിവുകളിലേക്കും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും കുട്ടികളെ നയിക്കുന്നു.

'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ'പോസ്റ്റർ
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ'പോസ്റ്റർഅറേഞ്ച്ഡ്

എന്നാൽ ഖുഷിയുടെ യാത്ര അധികം വൈകാതെ വലിയൊരു ദൗത്യമായി മാറുന്നു. ചരൺ എന്ന വില്ലനും കൂട്ടാളികളും ചേർന്ന് കാടിനും അവിടെയുള്ള മൃഗങ്ങൾക്കും ഭീഷണിയാകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഖുഷി ഏറ്റെടുക്കുന്നു. ധൈര്യവും കരുണയും സൗഹൃദത്തിന്റെ കരുത്തും കൈമുതലാക്കി കാടിനെയും തന്റെ സുഹൃത്തുക്കളെയും രക്ഷിക്കാനുള്ള അവളുടെ പോരാട്ടമാണ് ചിത്രത്തിന്റെ കാതൽ.

'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്
'ഖുഷി–ദ് പ്രിൻസസ് ഓഫ് ദ് ജംഗിളിൽ' നിന്ന്സ്ക്രീൻ​ഗ്രാബ്

'ഖുഷി – ദ് പ്രിൻസസ് ഓഫ് ദ ജംഗിൾ', വിനോദത്തിനൊപ്പം മികച്ച ജീവിതമൂല്യങ്ങളും പകരുന്ന, കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രമാണ്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളത്തിൽ പുതിയൊരു ആനിമേഷൻ കഥാനുഭവം അവതരിപ്പിക്കുന്നതിലൂടെ കുട്ടികളുടെ വിനോദലോകത്ത് പുതിയ സാധ്യതകൾ തുറക്കുകയാണ് മനോരമമാക്സ്.