മലയാളത്തിനപ്പുറത്തേക്ക് മനോരമ മാക്സ്; തമിഴിലും കന്നഡയിലുമായി 'കാട്ടാളൻ'

'കാട്ടാളൻ' പോസ്റ്റർ
'കാട്ടാളൻ' പോസ്റ്റർഅറേഞ്ച്ഡ്
Published on

മികച്ച കോണ്ടന്റുകളിലൂടെ മലയാളികൾക്കിടയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച മനോരമമാക്സ്, മലയാളത്തിനപ്പുറത്തേക്ക് സ്ട്രീമിങ് സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നു. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യുന്ന ‘കാട്ടാളൻ’ ആണ് മനോരമമാക്സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിങ്-റിലീസ് സംരംഭം.

Must Read
രാമപ്പ റാവു ബ​ഹദൂർ ആരായിരുന്നു? ഉത്തരം ഒടിടിയിൽ അറിയാം
'കാട്ടാളൻ' പോസ്റ്റർ

വിവിധ ഭാഷകളിലെ കഥകളെ ഒരുപോലെ സ്വീകരിക്കുന്ന പ്രേക്ഷകതാല്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, മലയാളം കോണ്ടന്റിന് കൂടുതൽ വിപണികളിൽ എത്തിച്ചേരാനുള്ള സാധ്യതകൾ മനോരമ മാക്സ് തേടുകയാണ്. ‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസിലൂടെ ഈ സമീപനത്തിന് തുടക്കമിടുകയാണ് പ്ലാറ്റ്‌ഫോം. മലയാളത്തിൽ നിന്നുള്ള ഒരു കഥ അതത് ഭാഷകളിൽ ആസ്വദിക്കാൻ ഈ ഭാഷകളിലെ പ്രേക്ഷകർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.

'കാട്ടാളൻ' ഒടിടി റിലീസ് പോസ്റ്റർ
'കാട്ടാളൻ' ഒടിടി റിലീസ് പോസ്റ്റർകടപ്പാട്-മനോരമ മാക്സ്

മാസ് ആക്ഷൻ, ശക്തമായ പ്രകടനങ്ങൾ, സംഗീതം എന്നിവയിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള അവതരണമാണ് ‘കാട്ടാളൻ’ ഒരുക്കുന്നത്. ആനക്കൊമ്പ് കാർട്ടലുകളുടെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘കാട്ടാളൻ’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന ശക്തികളുടെ കഥയാണ്. ദയയ്ക്ക് ഇടമില്ലാത്ത, കരുത്തും അതിജീവനവും നിർണായകമാകുന്ന ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

ചിത്രത്തിൽ ആന്റണി (പെപ്പെ) വർഗീസ്, സുനിൽ, കബീർ ദുഹാൻ സിങ്, ദുഷാര വിജയൻ, പോൾ ജോർജ്, ഷെരീഫ് മുഹമ്മദ്, രവി ബസ്രൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പോൾ ജോർജ് ആണ് സംവിധാനം.

Pappappa
pappappa.com