ഒടിടിയിൽ കെഡാ സണ്ടൈ; 'ജോക്കി'സ്ട്രീമിങ് തുടങ്ങി

'ജോക്കി'യിൽ നിന്ന്
'ജോക്കി'യിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

ആട്ടിൻപോര്(കെടാ സണ്ടൈ) കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരണം നടത്തിയ ചിത്രം 'ജോക്കി' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈമിൽ ആണ് ചിത്രത്തിന്റെ സ്ട്രീമിങ്. ചിത്രം മലയാളത്തിലും ലഭ്യമാണ്. തിയേറ്ററുകളിൽ നിന്ന് പ്രേക്ഷക, നിരൂപക പ്രശംസകൾ നേടിയശേഷമാണ് ചിത്രം ഒടിടിയിലെത്തിയത്.

Must Read
ഇനി ഒടിടിയിൽ 'വിത്ത് ലവ്...' നിങ്ങളുടെ സ്വന്തം അനശ്വര രാജൻ
'ജോക്കി'യിൽ നിന്ന്

പി.കെ സെവൻ സ്റ്റുഡിയോസാണ് ജോക്കിയുടെ നിർമ്മാണം. സംവിധാനം ഡോ.പ്രഗഭാൽ നിർവഹിക്കുന്നു. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡാ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി നായികയാകുന്നു. 'മഡി'യിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്നു. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

'ജോക്കി'യിൽ നിന്ന്
'ജോക്കി'യിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ശക്തി ബാലാജിയാണ് ജോക്കി ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ. പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി : എം. ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ് :പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പിആർഒ : പ്രതീഷ് ശേഖർ

Related Stories

No stories found.
Pappappa
pappappa.com