'ജയിലർ 2' വരാർ...എംവിപി ഇനി ഒടിടി ഭരിക്കും

'ജയിലർ 2' പോസ്റ്റർ
'ജയിലർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തിന്‍റെ ബ്ലോ​ക്ക്ബ​സ്റ്റ​ർ 'ജ​യി​ല​ർ 2' ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പ്ര​മു​ഖ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലൂ​ടെ ന​വം​ബ​ർ 12 ന് ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ സ്ട്രീ​മിങ് ആ​രം​ഭി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ്രൈം വീഡിയോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

Must Read
'ജയിലർ 2' ൽ എന്റെ രം​ഗങ്ങളും ഒഴിവാക്കി;പക്ഷേ തീരുമാനത്തെ മാനിക്കുന്നു':മേഘ്ന രാജ്
'ജയിലർ 2' പോസ്റ്റർ

തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് റെ​ക്കോ​ർ​ഡ് ക​ള​ക്ഷ​ൻ നേ​ടി​യ ശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള 240-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം ഒ​രേ​സ​മ​യം റി​ലീ​സ് ചെ​യ്യും. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെയ്​ന​റി​ൽ മുത്തുവേൽ പാണ്ഡ്യൻ(എംവിപി) എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ, എ​സ്.​ജെ. സൂ​ര്യ, വി​ദ്യ ബാ​ല​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​രയും ഒപ്പം അ​ണി​നി​ര​ന്നി​രി​ക്കു​ന്നു.

'ജയിലർ 2' ഒടിടി റിലീസ് പോസ്റ്റർ
'ജയിലർ 2' ഒടിടി റിലീസ് പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ

ബോ​ക്സ് ഓഫീ​സി​ൽ 900 കോടിയിലേക്ക് അടുക്കുന്ന ​ചി​ത്രം, തി​യേ​റ്റ​റു​ക​ളി​ൽ മി​സ് ചെ​യ്ത ആ​രാ​ധ​ക​ർ​ക്ക് ഇ​നി ഒ​ടി​ടി​യി​ലൂ​ടെ ആ​സ്വ​ദി​ക്കാ​നാ​കും. കൂ​ടാ​തെ ചി​ത്ര​ത്തിന്‍റെ ഒ​ടി​ടി പ​തി​പ്പി​ൽ, തിയേറ്റർ പതിപ്പിൽ നിന്ന് നീ​ക്കം ചെ​യ്ത രം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മോഹൻലാലിന്റെ രം​ഗങ്ങൾ വെട്ടിമാറ്റിയതിനെതിരേ സോഷ്യൽമീഡിയയിൽ വലിയ വിവാദമുണ്ടായിരുന്നു. ശിവ രാജ് കുമാറിന്റെയും മേഘ്ന രാജിന്റെയുമെല്ലാം രം​ഗങ്ങളും തിയേറ്റർ പതിപ്പിൽ ഒഴിവാക്കപ്പെട്ടിരുന്നു.