ബാങ്ക് കൊള്ളയും 17കോടിയും രാജീവന്റെ ജീവിതവും; 'ഐ നോബഡി' ഒടിടിയിൽ

'ഐ നോബഡി' ട്രെയിലർ റിലീസ് പോസ്റ്റർ
'ഐ നോബഡി' ട്രെയിലർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

ഒരു ബാങ്ക് കൊള്ളയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും സർക്കാർ ഉദ്യോ​ഗസ്ഥനായ രാജീവന്റെ ജീവിതം മാറ്റിമറിക്കുകയാണ്. പക്ഷേ അവിടെ ഒരു ചോദ്യമുണ്ടായിരുന്നു. രാജീവൻ എങ്ങനെ മോഷണം നടക്കുന്ന സമയത്ത് ബാങ്കിലെത്തി? എന്തിനാണ് അയാൾ അവിടെ പോയത്?

ഒരു ചെറുപ്പക്കാരന്റെ ജീവിതം പതിനേഴ് കോടി എന്ന വലിയ തുകയ്ക്ക് പിന്നാലെ പലതരത്തിൽ വലിച്ചെറിയപ്പെടുന്നതിനെ ആ കഥയാണ് 'ഐ നോബഡി' എന്ന സിനിമ പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ സിനിമ ഇപ്പോൾ ഒടിടിയിൽ കാണാം. ജിയോ ഹോട്സ്റ്റാറിലാണ് ഐ നോ ബഡി സ്ട്രീമിങ് തുടങ്ങിയത്.

Must Read
നിർമാണം ആലിയ ഭട്ട്; 'ഡോ​ണ്ട് ബി ​ഷൈ' അടുത്തമാസം ഒടിടി പ്രേക്ഷകരിലേക്ക്
'ഐ നോബഡി' ട്രെയിലർ റിലീസ് പോസ്റ്റർ

ആക്ഷനും വൈകാരിക രം​ഗങ്ങളും ഒരുപോലെ നിറയുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ആണ് നായിക. ഹക്കീം ഷാജഹാന്‍, അശോകന്‍,വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, നന്ദു, ഇര്‍ഷാദ് അലി, മനോജ് കെയു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ,റോണി വര്‍ഗീസ്, മഹേന്ദ്രന്‍, അല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍, നക്ഷത്ര, ഐറ, ബീന ചന്ദ്രന്‍, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജൂലായ് ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

'ഐ നോബഡി' പോസ്റ്റർ
'ഐ നോബഡി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'കെട്ട്യോളാണ് മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സമീര്‍ അബ്ദുള്‍ ആണ്. മമ്മൂട്ടി ചിത്രമായ 'റോഷാക്കി'നു ശേഷം സമീര്‍ അബ്ദുള്ള തിരക്കഥ എഴുതിയ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമനാണ്.

'ഐ നോബഡി' പോസ്റ്റർ
'ഐ നോബഡി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- റെമീസ് എംബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബെനിലാല്‍,ബിനു ജി.നായർ, പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,മേക്കപ്പ്-റോണെക്സ് സേവ്യർ,ആക്ഷൻ-യാനിക് ബെൻ,കലൈ കിങ്സൺ,അമിത്ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വിഎഫ്എക്സ്-ലവകുശ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയം,ഡിഐ-മാഗോ പോസ്റ്റ്,കളറിസ്റ്റ്-സുരേഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ് –പോഫാക്റ്റിയോ, ഡിസൈൻ-യെല്ലോ ടൂത്ത്സ്.

Pappappa
pappappa.com