നിർമാണം ആലിയ ഭട്ട്; 'ഡോ​ണ്ട് ബി ​ഷൈ' അടുത്തമാസം ഒടിടി പ്രേക്ഷകരിലേക്ക്

'ഡോ​ണ്ട് ബി ​ഷൈ' പോസ്റ്റർ
'ഡോ​ണ്ട് ബി ​ഷൈ' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ആ​ലി​യ ഭ​ട്ട് നി​ർമാ​ണ​രം​ഗ​ത്ത് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. താ​രം നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ റൊ​മാന്‍റിക് കോ​മ​ഡി ചി​ത്രം 'ഡോ​ണ്ട് ബി ​ഷൈ'​യു​ടെ റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ടു. സെ​പ്റ്റം​ബ​ർ 25-ന് ​പ്ര​ശ​സ്ത ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ പ്രൈം ​വീ​ഡി​യോ​യി​ലൂ​ടെ ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും. 'യേ ​ജ​വാ​നി ഹേ ​ദീ​വാ​നി', 'ബ്ര​ഹ്മാ​സ്ത്ര' എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ളി​ൽ സ​ഹ​സം​വി​ധാ​യി​ക​യാ​യി പ​രി​ച​യ​സ​മ്പ​ത്തു​ള്ള ശ്രീ​തി മു​ഖ​ർ​ജി​യാ​ണ് ഈ ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Must Read
'ആൽഫ'യിലെ ആലിയയുടെ ആ മാ​സ്മ​രി​ക​​തയ്ക്ക് വില വെറും 1,999 രൂപ!
'ഡോ​ണ്ട് ബി ​ഷൈ' പോസ്റ്റർ

ആ​ലി​യ ഭ​ട്ടും സ​ഹോ​ദ​രി ഷ​ഹീ​ൻ ഭ​ട്ടും ചേ​ർ​ന്നു​ള്ള എ​റ്റേ​ണ​ൽ സ​ൺ​ഷൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്. ഗ്രീ​ഷ്മ ഷാ, ​വി​കേ​ഷ് ഭൂ​ട്ടാ​നി എ​ന്നി​വ​രാ​ണ് സ​ഹ​നി​ർമാ​താ​ക്ക​ൾ. ആ​രു​ഷി ബ​ജാ​ജ്, അ​ൻ​ഷ് ദു​ഗ​ൽ, ബി​യാ​ങ്ക അ​റോ​റ, പി​യൂ​ഷ് ഖാ​തി എ​ന്നീ പു​തു​മു​ഖ താ​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​രെ​ക്കൂ​ടാ​തെ കു​നാ​ൽ റോ​യ് ക​പു​ർ, പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ബ​സു, നേ​ഹ ധൂ​പി​യ, അ​ഞ്ചു അ​ൽ​വ നാ​യി​ക് എ​ന്നി​വ​രും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

'ഡോ​ണ്ട് ബി ​ഷൈ' പോസ്റ്റർ
'ഡോ​ണ്ട് ബി ​ഷൈ' പോസ്റ്റർകടപ്പാട്-ഐഎംഡിബി

യൗ​വ്വന​ത്തി​ലെ പ്ര​ണ​യ​വും സൗ​ഹൃ​ദ​വും ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ളും പ്ര​മേ​യ​മാ​ക്കു​ന്ന ഒ​രു ക​മിങ് ഓ​ഫ് ഏ​ജ് ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. 'ഡാ​ർ​ലിങ്സ്', 'പോ​ച്ച​ർ', 'ജി​ഗ്ര' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ത​ങ്ങ​ളു​ടെ നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽനി​ന്നു പു​റ​ത്തു​വ​രു​ന്ന ഈ ​ചി​ത്രം തി​ക​ച്ചും സ​വി​ശേ​ഷ​മാ​യ ഒ​ന്നാ​ണെ​ന്ന് ആ​ലി​യ​യും ഷ​ഹീ​നും വ്യ​ക്ത​മാ​ക്കി. ഹി​ന്ദി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം ഇം​ഗ്ലീ​ഷ് സ​ബ്‌​ടൈ​റ്റി​ലു​ക​ളോ​ടെ 240-ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.

Pappappa
pappappa.com