ഫഹദിന്റെ കുതിര ഇനി ഒടിടിയിൽ ഓടും

'ഓടും കുതിര ചാടും കുതിര' പോസ്റ്റർ
'ഓടും കുതിര ചാടും കുതിര' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായ 'ഓടും കുതിര ചാടും കുതിര' ഒടിടിയിലേക്ക്. സെപ്റ്റംബര്‍ 26 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും. കോമഡിയും പ്രണയവും നാടകീയതയും കൂടിച്ചേര്‍ന്ന വിചിത്ര പ്രണയകഥയാണ് ഓണച്ചിത്രമായി തിയേറ്ററിലെത്തിയ 'ഓടും കുതിര ചാടും കുതിര'. എന്നാല്‍ ചിത്രം തിയേറ്ററില്‍ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ മടങ്ങി.

Must Read
കണ്ണിടഞ്ഞുവോ..അതിലുലഞ്ഞുവോ..'ദുപ്പട്ട വാലി'പ്പാട്ടിൽ ഓടും കുതിര ചാടും കുതിര
'ഓടും കുതിര ചാടും കുതിര' പോസ്റ്റർ

അല്‍താഫ് സലിം ആണ് സംവിധാനം. അൽത്താഫ് തന്നെയാണ് തിരക്കഥയും. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ലാല്‍, രേവതി പിള്ള, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ഇടവേള ബാബു, നിരഞ്ജന അനൂപ്, നോബി മാര്‍ക്കോസ്, വിനീത് തട്ടില്‍ ഡേവിഡ്, ഗോപു കേശവ്, രഞ്ജിനി ജോര്‍ജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്- നിധിൻ രാജ് അരോൾ.

Related Stories

No stories found.
Pappappa
pappappa.com