'നിങ്ങൾ ഒരു സ്ത്രീയെ ഹരാസ് ചെയ്യുന്നു,നിയമം നിങ്ങളുടെ പിന്നാലെ വരുന്നു...'

'ഐസ്' ട്രെയിലർ റിലീസ് പോസ്റ്റർ
'ഐസ്' ട്രെയിലർ റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

'ഉയരെ', 'കാണെക്കാണെ' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കുശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന കന്നി വെബ് സീരീസായ 'ഐസ്'(Eyes) പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ ഒക്ടോബര്‍ ഒമ്പതിന് പ്രേക്ഷകരിലേക്ക് എത്തുന്നു. ഒടിടി റിലീസ് തിയതിക്കൊപ്പം സീരീസിന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Must Read
ഒടിടിയും കീഴടക്കി 'ബെത്‌ലഹേം'; ഈയാഴ്ച മുതൽ കാണാം ഈ സിനിമകളും
'ഐസ്' ട്രെയിലർ റിലീസ് പോസ്റ്റർ

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അസ്വസ്ഥതയുണ്ടാക്കുന്ന കേസുകളും അന്വേഷിക്കുന്ന ടീന സെബാസ്റ്റ്യന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ പറയുന്നത്. കനി കുസൃതിയാണ് ടീന സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'വാച്ച്, പ്രൊട്ടക്ട്, ഡിഫെന്‍ഡ്' എന്നതാണ് സീരീസിന്റെ ടാ​ഗ് ലൈൻ.

'ഐസ്'ട്രെയിലറിൽ നിഖില വിമൽ
'ഐസ്'ട്രെയിലറിൽ നിഖില വിമൽസ്ക്രീൻ​ഗ്രാബ്

ശ്രദ്ധേയരായ വലിയൊരു താരനിര തന്നെയാണ് 'ഐസി'ല്‍ അണിനിരക്കുന്നത്. നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍, സാനിയ അയ്യപ്പന്‍, ദേവ് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

'ഐസ്'ട്രെയിലറിൽ ശ്രുതി രാമചന്ദ്രൻ
'ഐസ്'ട്രെയിലറിൽ ശ്രുതി രാമചന്ദ്രൻസ്ക്രീൻ​ഗ്രാബ്

മനു അശോകന്‍ മുമ്പ് സംവിധാനം ചെയ്ത 'ഉയരെ', 'കാണെക്കാണെ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ട് തന്നെയാണ് ഈ സീരീസിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍. ഷംസുദിനാണ് സീരീസ് നിര്‍മിക്കുന്നത്. ഗൗതം ശങ്കര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും നിര്‍വഹിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സീരീസ് കാണാം.

Pappappa
pappappa.com