ഒടിടിയും കീഴടക്കി 'ബെത്‌ലഹേം'; ഈയാഴ്ച മുതൽ കാണാം ഈ സിനിമകളും

'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവും
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവുംകടപ്പാട്-ഫേസ്ബുക്ക്
Published on: 

ഈ ആഴ്ച ഒടിടിയില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ മഹോത്സവം. വിവിധ പ്ലാറ്റ്ഫോമുകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളി, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഒടിടിയിലും വലിയ തരംഗമായി മാറിയിരിക്കുകയാണ്.

Must Read
ആഗോള നെറ്റ്ഫ്ലിക്സ് പട്ടികയിൽ ഒന്നാമത്; 68 ലക്ഷം കാഴ്ചക്കാരുമായി ‘ഇരുമുടി’
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവും

അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായ വൈശാഖ് പെരാമ്പ്രയുടെ ജീവിത കഥയുൾപ്പെടെ പറയുന്ന 'പന്തടിക്കാം' എന്ന ഡോക്യുമെന്ററി സീരീസ് സീ5-ല്‍ സ്ട്രീമിങ് ആരംഭിച്ചു. കേരളത്തിലെ ഫുട്ബോൾ കമ്പത്തിലേക്ക് ക്യാമറ തിരിയ്ക്കുന്ന ഈ സീരീസിന് വോയ്സ് ഓവർ നല്കിയത് മമ്മൂട്ടിയാണ്.

'# ലവ്' പോസ്റ്റർ
'# ലവ്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

തമിഴിൽ കാര്‍ത്തി, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.എസ്. മിത്രന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ 'സര്‍ദാര്‍ 2' പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. അര്‍ജുന്‍ ദാസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ അണിനിരത്തി ബാലാജി മോഹന്‍ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം '# ലവ്' നെറ്റ്ഫ്ലിക്‌സിലും ലഭ്യമാണ്.

'രോമാഞ്ചകം' പോസ്റ്റർ
'രോമാഞ്ചകം' പോസ്റ്റർകടപ്പാട്-ഇൻസ്റ്റ​ഗ്രാം

തെലുങ്കില്‍ സുമന്ത് പ്രഭാസ്, അനന്തിക സനില്‍കുമാര്‍ എന്നിവര്‍ അഭിനയിച്ച 'രോമാഞ്ചകം' നെറ്റ്ഫ്ലിക്‌സിലൂടെയും സുമന്ത്, സിദ്ധു ജൊന്നലഗഡ്ഡ എന്നിവരുടെ 'മഹേന്ദ്രഗിരി വരാഹി' പ്രൈം വീഡിയോയിലൂടെയും സ്ട്രീമിങ് ആരംഭിച്ചു. ഹാസ്യ പശ്ചാത്തലത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം 'അമീര്‍ ലോഗ്' സണ്‍ നെക്സ്റ്റിലും ലഭ്യമാണ്. ധനഞ്ജയ പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം 'മദര്‍ പ്രോമിസ്' സീ5 പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

Pappappa
pappappa.com