ഇന്ദ്രന്‍സും മധുവും വാരണാസിയും ഒന്നിച്ച 'ചിന്ന ചിന്ന ആസൈ' ഒടിടിയിലേക്ക്

ഇന്ദ്രൻസിന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈയു'ടെ പോസ്റ്റർ
'ചിന്ന ചിന്ന ആസൈ' പോസ്റ്റർഅറേഞ്ച്ഡ്
Published on

മനസുനിറയ്ക്കുന്ന മുഹൂര്‍ത്തങ്ങളുമായി തിയേറ്ററുകളില്‍ പ്രേക്ഷകഹൃദയം കവര്‍ന്ന 'ചിന്ന ചിന്ന ആസൈ' ഡിജിറ്റല്‍ സ്‌ക്രീനുകളിലേക്ക് എത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സും തെന്നിന്ത്യന്‍ താരം മധുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഈ ഫീല്‍-ഗുഡ് ഡ്രാമ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ജൂലായ് 28 മുതല്‍ സ്ട്രീം ചെയ്യും.

Must Read
'ചിന്ന ചിന്ന ആസൈ': വാരാണസിയുടെ ആൾത്തിരക്കിലെ ഏകാന്തഹൃദയങ്ങളുടെ കഥ
ഇന്ദ്രൻസിന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈയു'ടെ പോസ്റ്റർ

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനസില്‍ മധു (മധുബാല) എന്ന നടിയെ അടയാളപ്പെടുത്തിയ മണിരത്‌നം ചിത്രം 'റോജ'യിലെ ഐക്കോണിക് ഗാനത്തെ ഓര്‍മിപ്പിക്കുന്നതാണ് സിനിമയുടെ പേര് എന്നത് റിലീസിന് മുന്നേ തന്നെ വലിയ കൗതുകമുണര്‍ത്തിയിരുന്നു.

'എന്റെ നാരായണിക്ക്' എന്ന ശ്രദ്ധേയമായ ഹ്രസ്വചിത്രത്തിനുശേഷം വര്‍ഷ വാസുദേവ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ഫീച്ചര്‍ ഫിലിമാണിത്. വാരണാസിയുടെ പുണ്യഭൂമിയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. ഒരു സംഘത്തോടൊപ്പം വാരണാസിയില്‍ എത്തി അവിടെ ഒറ്റപ്പെട്ടുപോകുന്ന ഒരു സ്ത്രീയും, അവിടെവെച്ച് അവര്‍ക്ക് കൂട്ടാകുന്ന മറ്റൊരാളും തമ്മിലുള്ള സൗഹൃദമാണ് ഇതിവൃത്തം.

'ചിന്ന ചിന്ന ആസൈ'യിൽ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ
'ചിന്ന ചിന്ന ആസൈ'യിൽ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

ഗംഗാതീരത്തെ നീണ്ട നടത്തങ്ങളും, വാരണാസിയിലെ തനത് ഭക്ഷണങ്ങളും, ആഴമേറിയ സംഭാഷണങ്ങളുമായി അവര്‍ ഒരു പകല്‍ പങ്കിടുന്നു. ആ അവിചാരിത കൂടിക്കാഴ്ച ഒരു ദിവസത്തിനപ്പുറം അവരുടെ ജീവിതത്തില്‍ വലിയൊരു ആത്മബന്ധമായി മാറുന്നതാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ഹോളിവുഡിലെ വിഖ്യാത 'ബിഫോര്‍' സിനിമാത്രയത്തിന്റെ ഘടനയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഏറെ വൈകാരികവും ആത്മീയവുമായ തലത്തിലാണ് സംവിധായിക ചിത്രം ഒരുക്കിയിരിക്കുന്നത്.

'ചിന്ന ചിന്ന ആസൈ'യിൽ മധു
'ചിന്ന ചിന്ന ആസൈ'യിൽ മധുഅറേഞ്ച്ഡ്

തിയേറ്ററുകളില്‍ ഈ മനോഹരചിത്രം കാണാന്‍ കഴിയാതെ പോയവര്‍ക്ക്, ഗംഗാതീരത്തെ ഇളംതെന്നല്‍ സമ്മാനിക്കുന്ന ഇന്ദ്രന്‍സ്-മധു കൂട്ടുകെട്ടിന്റെ ദൃശ്യവിരുന്ന് വീട്ടിലിരുന്ന് ആസ്വദിക്കാം.

Pappappa
pappappa.com