'ഇത്തവണ പുട്ട് വേണ്ട,പെസരട്ട് മതി...': കൊതിപ്പിക്കുന്ന നാലുരുചികളുമായി ബി​ഗ്ബോസ്

ബി​ഗ് ബോസ് പ്രൊമോ വീഡിയോ പോസ്റ്റർ
ബി​ഗ് ബോസ് പ്രൊമോ വീഡിയോ പോസ്റ്റർകടപ്പാട്-ജിയോ ഹോട്സ്റ്റാർ
Published on

ദ​ക്ഷി​ണേ​ന്ത്യ​ൻ മി​നി​സ്‌​ക്രീ​ൻ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വ​ൻ താ​ര​സം​ഗ​മ​ത്തി​നാ​ണ് ഒ​ടി​ടി​യും ടെ​ലി​വി​ഷ​ൻ ലോ​ക​വും സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ള​ത്തിന്‍റെ പ്രി​യതാ​രം മോ​ഹ​ൻ​ലാ​ൽ, തെ​ലു​ങ്കി​ന്‍റെ ഗ്ലാ​മ​ർ കിങ് അ​ക്കി​നേ​നി നാ​ഗാ​ർ​ജു​ന, ത​മി​ഴി​ന്‍റെ മ​ക്ക​ൾ സെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി, ക​ന്ന​ഡ​യു​ടെ മാ​സ് സ്റ്റാ​ർ കി​ച്ച സു​ദീ​പ് എ​ന്നീ നാ​ല് സൂ​പ്പ​ർ നാ​യ​ക​ന്മാ​ർ 'ബി​ഗ് ബോസി'നായി ഒ​രേ സ്ക്രീ​നി​ൽ കൈ​കോ​ർ​ക്കു​ന്ന കാ​ഴ്ച ആ​രാ​ധ​ക​ർ​ക്ക് ഒ​രു ​പ​തി​റ്റാ​ണ്ടി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന ദൃ​ശ്യ​വി​രു​ന്നാ​വു​ക​യാ​ണ്.

Must Read
'വണ്ടിവിട് മോനേ തിരുവനന്തപുരത്തേക്ക്..': തരം​ഗമായി കെസിഎല്ലിന്റെ ഏട്ടൻ-ചേട്ടൻ പരസ്യം
ബി​ഗ് ബോസ് പ്രൊമോ വീഡിയോ പോസ്റ്റർ

ക​ളി​യും ചി​രി​യും ത​ന​ത് റീ​ജി​യ​ണ​ൽ ത​മാ​ശ​ക​ളും നി​റ​ഞ്ഞ, ഒ​രു മി​നി​റ്റും 33 സെ​ക്ക​ന്റും ദൈ​ർ​ഘ്യ​മു​ള്ള ഒ​രു പ്ര​ത്യേ​ക പ്രൊ​മോ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​പൂ​ർവ സം​ഗ​മം പു​റ​ത്തു​വ​ന്ന​ത്.

ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ മോഹൻലാൽ
ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ മോഹൻലാൽസ്ക്രീൻ​ഗ്രാബ്

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ സം​സ്കാ​ര​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക ശൈ​ലി​ക​ളെ​യും മു​ൻ​നി​ർ​ത്തി അ​വ​താ​ര​ക​ർ ന​ട​ത്തു​ന്ന ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ നാ​ഗാർജുന
ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ നാ​ഗാർജുനസ്ക്രീൻ​ഗ്രാബ്

നാ​ല് വ്യത്യസ്ത ഇ​ൻ​ഡ​സ്ട്രി​ക​ളി​ലെ ജ​ന​പ്രി​യ താ​ര​ങ്ങ​ൾ ബി​ഗ് ബോ​സ് എ​ന്ന ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ൽ ഒ​ന്നി​ക്കു​മ്പോ​ൾ അ​ത് കേ​വ​ലം ഒ​രു റി​യാ​ലി​റ്റി ഷോ​യു​ടെ പ​ര​സ്യം എ​ന്ന​തി​ലു​പ​രി ദ​ക്ഷി​ണേ​ന്ത്യ​ൻ ചലച്ചിത്രലോ​ക​ത്തിന്‍റെ സൗ​ഹൃ​ദ​ത്തി​ന്‍റെ വി​ളം​ബ​രം കൂ​ടി​യാ​യി മാ​റു​ന്നു.

ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ കിച്ച സുദീപ്
ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ കിച്ച സുദീപ്സ്ക്രീൻ​ഗ്രാബ്

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നാ​ല് വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലെ ബി​ഗ് ബോ​സ് സീ​സ​ണു​ക​ളും ഒ​രേ ദി​ന​ത്തി​ലാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ൺ 8, തെ​ലു​ങ്ക് സീ​സ​ൺ 10, ത​മി​ഴ് സീ​സ​ൺ 10, ക​ന്ന​ഡ സീ​സ​ൺ 13 എ​ന്നി​വ​യു​ടെ മ​ഹാ​രം​ഗ​പ്ര​വേ​ശം സെ​പ്റ്റം​ബ​ർ ആറിനാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ വിജയ് സേതുപതി
ബി​ഗ് ബോസ് പ്രൊമോ വീഡിയോയിൽ വിജയ് സേതുപതിസ്ക്രീൻ​ഗ്രാബ്

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് പു​റ​മെ ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ത​ത്സ​മ​യം ഈ താരമാ​മാ​ങ്കം ആ​സ്വ​ദി​ക്കാ​ൻ ഒ​ടി​ടി പ്രേ​ക്ഷ​ക​ർ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. വാ​രാ​ന്ത്യം മു​ത​ൽ മി​നി​സ്‌​ക്രീ​നി​ൽ ആ​വേ​ശ​ത്തിന്‍റെ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Pappappa
pappappa.com