'വണ്ടിവിട് മോനേ തിരുവനന്തപുരത്തേക്ക്..': തരം​ഗമായി കെസിഎല്ലിന്റെ ഏട്ടൻ-ചേട്ടൻ പരസ്യം

കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ മോ​ഹൻലാലും സഞ്ജു സാംസണും
കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ മോ​ഹൻലാലും സഞ്ജു സാംസണുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീ‍ഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.

Must Read
സഞ്ജുവിനൊപ്പം നില്‍ക്കുന്നത് അഭിമാനനിമിഷം: പ്രിയദര്‍ശന്‍
കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ മോ​ഹൻലാലും സഞ്ജു സാംസണും

സിനിമാ ചിത്രീകരണത്തിന് ശേഷം കാറിൽ കയറുന്ന മോഹൻലാൽ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന താരത്തോട് 'ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?' എന്ന് സഞ്ജു ചോദിക്കുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഓർമകളിൽ ലാൽ നല്കുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന ഡയലോ​ഗും പരസ്യ ചിത്രത്തിലെ ശ്രദ്ധേയഭാ​ഗമാണ്. ഒടുവിൽ ഡ്രൈവിങ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ അമ്പരക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ മോ​ഹൻലാലും സഞ്ജു സാംസണും
കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ മോ​ഹൻലാലും സഞ്ജു സാംസണുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

​ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിങ്ങും കൂടിയായപ്പോൾ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് മോഹൻലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎല്ലിന് തുടക്കം കുറിച്ചുകൊണ്ട് ആരാധകർക്ക് ആവേശം നൽകി കേരള ക്രിക്കറ്റ് ആസോസിയേഷൻ വീഡിയോ പുറത്തുവിട്ടത്.

കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ നിന്ന്
കെസിഎൽ മൂന്നാം സീസൺ പരസ്യചിത്രത്തിൽ നിന്ന്ഫോട്ടോകടപ്പാട്-ആദി ക്രിസ്

പ്രശസ്ത പരസ്യചിത്രസംവിധായകനായ ​ഗോപ്സ് ബെഞ്ച്മാർക്ക് ആണ് ചിത്രം ഒരുക്കിയത്. 'ആടുജീവിത'ത്തിന്റെ ഛായാ​ഗ്രാഹകൻ സുനിൽ കെ.എസ് ആയിരുന്നു ഛായാ​ഗ്രാഹകൻ. ഇതിനൊപ്പം മോഹൻലാലും സഞ്ജുവും ചേർന്നുള്ള ഫോട്ടോഷൂട്ട് കോ ഓർഡിനേറ്റ് ചെയ്തത് പ്രശസ്ത ക്യാമറാമാൻ പി.ടി.മിൽട്ടന്റെ നേതൃത്വത്തിലുള്ള മിൽട്ടോ​ഗ്രാഫി പ്രൊഡക്ഷൻസാണ്. ഇന്ത്യയിലെ പ്രമുഖ ഫാഷൻഫോട്ടോ​ഗ്രഫർ ടിജോ ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്. കെസിഎല്ലിന്റെ പരസ്യങ്ങളിലും ഹോർഡിങ്ങുകളിലും ഈ ചിത്രങ്ങളാകും പ്രത്യക്ഷപ്പെടുക.

Pappappa
pappappa.com