'കാപ്പി സ്‌ക്വാഡ്' സംവിധായകന്‍ ബല്‍രാജ് കളരിക്കല്‍ അന്തരിച്ചു

ബല്‍രാജ് കളരിക്കല്‍
ബല്‍രാജ് കളരിക്കല്‍ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കല്‍ (ചെഗു-27) അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Must Read
പുതുതലമുറയുമായി 'കാപ്പി സ്‌ക്വാഡ്'; ജിയോ ഹോട്ട്സ്റ്റാറിൽ പുതിയ മലയാളം പരമ്പര
ബല്‍രാജ് കളരിക്കല്‍

നിഴല്‍, മധുരം, ഡാകിനി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ബല്‍രാജ് സ്വതന്ത്ര സംവിധായകനാകുന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'കാപ്പി സ്‌ക്വാഡ്' എന്ന വെബ് സീരീസ് സെപ്റ്റംബർ 15ന് ആണ് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്.

'കാപ്പി സ്‌ക്വാഡ്'പൂജാ ചടങ്ങിൽ ബൽരാജ് കളരിക്കൽ(ഫയൽഫോട്ടോ)
'കാപ്പി സ്‌ക്വാഡ്'പൂജാ ചടങ്ങിൽ ബൽരാജ് കളരിക്കൽ(ഫയൽഫോട്ടോ)അറേഞ്ച്ഡ്

കോട്ടയം മണിമല സ്വദേശിയായ ബെൽരാജ് കളരിക്കല്‍ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. ആതിരയാണ് ഭാര്യ. ആറു വര്‍ഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബല്‍രാജിന്റെ വിവാഹം. സഹോദരി സോജ.

Pappappa
pappappa.com