പുതുതലമുറയുമായി 'കാപ്പി സ്‌ക്വാഡ്'; ജിയോ ഹോട്ട്സ്റ്റാറിൽ പുതിയ മലയാളം പരമ്പര

'കാപ്പി സ്ക്വാഡി'ലെ അഭിനേതാക്കളും അണിയറപ്രവർത്തകരും
'കാപ്പി സ്ക്വാഡി'ലെ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്
Published on

ഡിജിറ്റല്‍ സ്ട്രീമിങ് രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മലയാളം വെബ് സീരീസുമായി ജിയോഹോട്ട്സ്റ്റാര്‍. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ രാഹുല്‍ റിജി നായരുടെ നിര്‍മാണ കമ്പനിയായ 'ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്' ഒരുക്കുന്ന 'കാപ്പി സ്‌ക്വാഡ്' എന്ന പരമ്പരയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Must Read
അല്ലുവിന്റെ തിരിച്ചുവരവിൽ 'ഹാപ്പി'യായി അനശ്വരയും,തിയേറ്ററിൽ ആനന്ദനൃത്തം
'കാപ്പി സ്ക്വാഡി'ലെ അഭിനേതാക്കളും അണിയറപ്രവർത്തകരും

നൂറോളം എപ്പിസോഡുകളായി നീണ്ടുനില്‍ക്കുന്ന രീതിയിലാണ് ബിഗ് ബജറ്റ് ഷോ വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന പൂജാ ചടങ്ങുകളോടെയാണ് പരമ്പരയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഞ്ചും നടന്നത്.

'കാപ്പി സ്ക്വാഡി'ന്റെ അണിയറപ്രവർത്തകർ സൈജുകുറുപ്പിനൊപ്പം പൂജാ ചടങ്ങിൽ
'കാപ്പി സ്ക്വാഡി'ന്റെ അണിയറപ്രവർത്തകർ സൈജുകുറുപ്പിനൊപ്പം പൂജാ ചടങ്ങിൽഫോട്ടോ-അറേഞ്ച്ഡ്

ജയ് മഹേന്ദ്രന്‍ എന്ന പ്രശസ്ത സോണിലിവ് പരമ്പരയ്ക്ക് ശേഷം നടനും സംവിധായകനുമായ ശ്രീകാന്ത് മോഹന്‍ ക്രിയേറ്ററാകുന്ന പ്രോജക്ടാണിത്. സംവിധാനം: ബെല്‍രാജ് കളരിക്കല്‍, രചന: ആദിത്യ തേജസ്, സുബിന്‍ ജോര്‍ജ്, നിര്‍മാണം: രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്).

'കാപ്പി സ്ക്വാഡിന്റെ' പൂജാ ചടങ്ങിൽ സൈജു കുറുപ്പ് ആദ്യക്ലാപ്പ് നല്കുന്നു
'കാപ്പി സ്ക്വാഡിന്റെ' പൂജാ ചടങ്ങിൽ സൈജു കുറുപ്പ് ആദ്യക്ലാപ്പ് നല്കുന്നുഫോട്ടോ-അറേഞ്ച്ഡ്

'ഒറ്റമുറി വെളിച്ചം', 'കള്ളനോട്ടം' തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായര്‍ ഒട്ടനവധി മികച്ച ഒടിടി പ്രോജക്ടുകളുടെയും ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. പുതുമുഖങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. ബിഗ് ബോസ് മലയാളം താരം റിനോഷ് ജോര്‍ജ്, 'പ്രകമ്പനം' ഫെയിം അനഘ അജിത്, ദിയ ദീപന്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ജോയല്‍ ജോസഫ്, അഭിരാമി ദയാനന്ദന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുതലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട താരനിരയാണ് ഈ സീരീസിന്റെ ആകര്‍ഷണം.

Pappappa
pappappa.com