നിവിൻപോളി വീണ്ടും ലിവിങ്റൂമിൽ; 'ബേ​ബിഗേ​ൾ' ഒ​ടി​ടി​യിലേക്ക്

'ബേബി ​ഗേൾ' പോസ്റ്റർ
'ബേബി ​ഗേൾ' പോസ്റ്റർഅറേഞ്ച്ഡ്
Published on

നിവി​ൻ പോ​ളി ആ​രാ​ധ​ക​ർ​ക്കും ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ പ്രേ​മി​ക​ൾ​ക്കും സ്വീകരണമുറിയിൽ കാഴ്ച ആഘോഷമാക്കാം. സർവം മായയ്ക്ക് പിന്നാലെ തിയേറ്ററുകളിലെത്തിയ നി​വി​ൻ പോ​ളി ചി​ത്രം ബേ​ബി ഗേ​ൾ ഒടിടി റിലീസിന് ഒ​രു​ങ്ങു​ന്നു. സോ​ണി ലി​വിൽ ഫെ​ബ്രു​വ​രി 12 ന് സ്ട്രീ​മിങ് ആ​രം​ഭി​ക്കും. തി​യ​റ്റ​റു​ക​ളി​ൽ സമ്മിശ്രപ്രതികരണമാണു ലഭിച്ചതെങ്കിലും ബേബി ഗേൾ ഒടിടിയിൽ ചലനമുണ്ടാക്കിയേക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. തി​യ​റ്റ​ർ റി​ലീ​സ് ക​ഴി​ഞ്ഞ് മൂന്നാഴ്ച തികയുമ്പോൾ ചി​ത്രം ഒ​ടി​ടി​യി​ൽ എ​ത്തു​ന്നു എ​ന്ന​ത് പ്രേക്ഷക​ർ​ക്ക് സ​ർ​പ്രൈ​സ് ആ​ണ്.

Must Read
ശി​വ​കാ​ർ​ത്തി​കേ​യ​നും പ്ര​ഭാ​സും മാസ് ചിത്രങ്ങളുമായി ഒ​ടി​ടി​യി​ൽ
'ബേബി ​ഗേൾ' പോസ്റ്റർ

അ​രു​ൺ വ​ർമ സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം ആ​ശു​പ​ത്രി പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള മി​സ്റ്റ​റി ത്രി​ല്ല​റാ​ണ്. ന​വ​ജാ​ത ശി​ശു​വി​നെ കാ​ണാ​താ​കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ആയി ജോലി ചെയ്യുന്ന സ​ന​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് നി​വി​ൻ പോ​ളി എ​ത്തു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു തി​രോ​ധാ​നക്കേസി​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന സ​ന​ലിന്‍റെ പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇതിവൃത്തം.

'ബേബി ​ഗേൾ' പോസ്റ്റർ
'ബേബി ​ഗേൾ' പോസ്റ്റർഅറേഞ്ച്ഡ്

ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടാ​ണ് ചി​ത്ര​ത്തിനു തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സ് നി​ർ​മിച്ച ​ചി​ത്ര​ത്തി​ൽ നി​വി​നൊ​പ്പം ലി​ജോ​മോ​ൾ ജോ​സ്, അ​ഭി​മ​ന്യു തി​ല​ക​ൻ, സം​ഗീ​ത് പ്ര​താ​പ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. കൂ​ടാ​തെ അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, മേ​ജ​ർ ര​വി, ന​ന്ദു, അ​ദി​തി ര​വി തു​ട​ങ്ങി​യ വ​ലി​യൊ​രു നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.‌‌‌

'ബേബി ​ഗേൾ' പോസ്റ്റർ
'ബേബി ​ഗേൾ' പോസ്റ്റർഅറേഞ്ച്ഡ്

ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാന്‍റിക് കോ​മ​ഡി ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റാണ് നിവിന്‍റെ പുതിയ സിനിമ. മ​മി​ത ബൈ​ജു​വാ​ണ് നാ​യി​ക. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മാ​സ് ഡ്രാ​മയും ഉടൻ തിയേറ്ററുകളിലെത്തും. ന​യ​ൻ​താ​ര​യ്ക്കൊ​പ്പമുള്ള ഡി​യ​ർ സ്റ്റു​ഡ​ന്‍റ്സ് ആണ് നിവിന്റെ റിലീസാകാനിരിക്കുന്ന മറ്റൊരു സിനിമ.

Related Stories

No stories found.
Pappappa
pappappa.com