അജു-ജാഫര്‍ ഇടുക്കി ടീമിന്റെ സൈക്കോ ത്രില്ലര്‍ 'ആമോസ് അലക്‌സാണ്ടര്‍' ഒടിടിയില്‍

'ആമോസ് അലക്സാണ്ടറി'ലെ ​ഗാനത്തിൽ നിന്ന്
'ആമോസ് അലക്സാണ്ടറി'ലെ ​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ജാഫര്‍ ഇടുക്കിയെ കേന്ദ്രകഥാപാത്രമാക്കി അജയ് ഷാജി സംവിധാനം ചെയ്ത ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ 'ആമോസ് അലക്‌സാണ്ടര്‍' ഒടിടിയില്‍. തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സണ്‍ നെക്സ്റ്റിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മിച്ച ചിത്രം വ്യത്യസ്തമായ ക്രൈം ത്രില്ലറാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജോലിക്കിടയില്‍ ആമോസ് അലക്‌സാണ്ടര്‍ എന്ന വ്യക്തിയെ കണ്ടുമുട്ടുന്നതും, തുടര്‍ന്നുണ്ടാകുന്ന അവിചാരിതവും ഭീതിജനകവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ അജു വര്‍ഗീസാണ് എത്തുന്നത്.

Must Read
കൊച്ചിയിലെ 'പച്ച'യിടി ഇനി നെറ്റ്ഫ്ലിക്സിലേക്ക്; 60കോടി കടന്ന് 'ചത്താ പച്ച'
'ആമോസ് അലക്സാണ്ടറി'ലെ ​ഗാനത്തിൽ നിന്ന്

ജാഫര്‍ ഇടുക്കിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇദ്ദേഹത്തോടൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍, ഡയാന ഹമീദ്, സുനില്‍ സുഗത, ശ്രീജിത്ത് രവി, നാദിര്‍ഷ, രാജന്‍ വര്‍ക്കല തുടങ്ങിയവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

'ആമോസ് അലക്സാണ്ടറി'ലെ ​ഗാനത്തിൽ നിന്ന്
'ആമോസ് അലക്സാണ്ടറി'ലെ ​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

പ്രമോദ് കെ. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും മിനി ബോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഡാര്‍ക്ക് മൂഡിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സണ്‍ നെക്സ്റ്റില്‍ ഇപ്പോള്‍ 'ആമോസ് അലക്‌സാണ്ടര്‍' കാണാം.

Pappappa
pappappa.com