കൊച്ചിയിലെ 'പച്ച'യിടി ഇനി നെറ്റ്ഫ്ലിക്സിലേക്ക്; 60കോടി കടന്ന് 'ചത്താ പച്ച'

'ചത്താ പച്ച' ഒടിടി റിലീസ് പോസ്റ്റർ
'ചത്താ പച്ച' ഒടിടി റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാള സിനിമയിലെ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ 'ചത്താ പച്ച'. സമീപകാലത്തെ ഏറ്റവും വലിയ തുകയ്ക്കുള്ള ഒടിടി കരാറുകളിലൊന്നിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. ഫെബ്രുവരി 19 മുതൽ മലയാളത്തിനു പുറമേ ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡഭാഷകളിലും 'ചത്താ പച്ച' കാണാം.

Must Read
പവൻകല്യാൺ,വിജയ്ദേവരകൊണ്ട, ദുൽഖർ,ഫഹദ്.. നെറ്റ്ഫ്ലിക്സ് തെലുങ്ക് പട്ടിക സൂപ്പർ
'ചത്താ പച്ച' ഒടിടി റിലീസ് പോസ്റ്റർ

ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനും നോൺ-തിയേറ്റർ വരുമാനവും ഉൾപ്പെടെ 'ചത്താ പച്ച' ഇതിനോടകം 60 കോടി രൂപയിലധികം ആകെ ബിസിനസ് നേടിക്കഴിഞ്ഞു. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടം തന്നെയാണ്.

നെറ്റ്ഫ്ലിക്സുമായുള്ള സഹകരണത്തെക്കുറിച്ച് ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത് പറയുന്നു: 'പലർക്കും അറിയില്ല, ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ ഈ സിനിമ ആദ്യം പിച്ച് ചെയ്തത് നെറ്റ്ഫ്ലിക്സിനോടായിരുന്നു. അന്ന് 'ചത്താ പച്ച' ഒരു ഒറിജിനൽ ആയിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ സ്കെയിലും പാഷനും വളർന്നപ്പോൾ ഇത് ആദ്യം തീയറ്ററുകളിൽ തന്നെ എത്തണമെന്ന് ഞങ്ങൾക്ക് തോന്നി. ആ വളർച്ചയുടെ എല്ലാ ഘട്ടത്തിലും നെറ്റ്ഫ്ലിക്സ് ഞങ്ങളുമായി ചേർന്നുനിന്നു. ഇന്ന് സിനിമ അതിന്റെ ഡിജിറ്റൽ ഇടം അവിടെത്തന്നെ കണ്ടെത്തിയതിൽ വലിയ സംതൃപ്തിയുണ്ട്. ഡബ്ല്യുഡബ്ല്യുഇയും നെറ്റ്ഫ്ലിക്സും തമ്മിലുള്ള ആഗോള സഹകരണം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ 'ചത്താ പച്ച' ആ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത് വളരെ അനുയോജ്യമായി തോന്നുന്നു.'

'ചത്താ പച്ച' സക്സസ് പോസ്റ്റർ
'ചത്താ പച്ച' സക്സസ് പോസ്റ്റർഅറേഞ്ച്ഡ്

നിർമാതാവ് റിതേഷ് എസ്. രാമകൃഷ്ണന്റെ വാക്കുകൾ: 'ഞങ്ങളുടെ ആദ്യ നിർമാണ സംരംഭമായിരുന്നു 'ചത്താ പച്ച'. പൂർണ്ണ വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ഞങ്ങൾ ഈ യാത്ര തുടങ്ങിയത്. ചിത്രം ഒരു ബോക്സ് ഓഫീസ് വിജയമായി മാറിയതിൽ വലിയ സന്തോഷമുണ്ട്. നെറ്റ്ഫ്ലിക്സിന്റെ റെക്കോർഡ് ഡീൽ മലയാള സിനിമയ്ക്ക് ആഗോളതലത്തിലുള്ള കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുന്നു. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ തുടക്കം മാത്രമാണിത്.' മലയാള സിനിമാ വ്യവസായത്തിൽ'ചത്താ പച്ച'യിലൂടെ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് തങ്ങളുടെ ഇടം ഉറപ്പിച്ചു കഴിഞ്ഞു. മറ്റ് പ്രോജക്ടുകളുടെ പണിപ്പുരയിലുള്ള ഇവർ വരും ദിവസങ്ങളിൽ പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് സൂചന.

'ചത്താ പച്ചാ' ട്രെയിലറിൽ മമ്മൂട്ടി
'ചത്താ പച്ചാ' ട്രെയിലറിൽ മമ്മൂട്ടിസ്ക്രീൻ​ഗ്രാബ്

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന അതിഥി വേഷത്തിലും എത്തുന്നു. ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രമാണിത്. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്‌സന്റെ ആക്ഷൻ കൊറിയോഗ്രഫി എന്നിവയും ഏറെ പ്രശംസിക്കപ്പെട്ടു. ടി-സീരീസിനാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് (കേരളം), റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ (തെലങ്കാന & ഹൈദരാബാദ്), പിവിആർ ഐനോക്സ് പിക്ചേഴ്സ് (തമിഴ്‌നാട് & കർണാടക), കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് (നോർത്ത് ഇന്ത്യ), പ്ലോട്ട് പിക്ചേഴ്സ് (ഇന്റർനാഷണൽ) എന്നിവരാണ് 'ചത്താ പച്ച'യുടെ വിതരണ പങ്കാളികൾ.

Related Stories

No stories found.
Pappappa
pappappa.com