പിറ്റ് ഓർ ഹാക്സ്? എമ്മി അവാര്‍ഡ് തത്സമയം ജിയോഹോട്ട്സ്റ്റാറില്‍

പിറ്റ് ഓർ ഹാക്സ്? എമ്മി അവാര്‍ഡ് തത്സമയം ജിയോഹോട്ട്സ്റ്റാറില്‍
Published on

ടെലിവിഷന്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ പുരസ്‌കാര ചടങ്ങുകളിലൊന്നായ 78-ാമത് എമ്മി അവാര്‍ഡുകളുടെ തത്സമയ സംപ്രേക്ഷണം ജിയോഹോട്ട്സ്റ്റാറില്‍ കാണാം. സെപ്റ്റംബര്‍ 15-നാണ് പുരസ്‌കാര ചടങ്ങുകള്‍. ഇന്ത്യയില്‍ അവാര്‍ഡ് ചടങ്ങിന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിങ് അവകാശം ജിയോഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

Must Read
'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' നിർബന്ധമായും കാണണം; കാരണം ഇതാണ്
പിറ്റ് ഓർ ഹാക്സ്? എമ്മി അവാര്‍ഡ് തത്സമയം ജിയോഹോട്ട്സ്റ്റാറില്‍

അമേരിക്കയില്‍ സെപ്റ്റംബര്‍ 14 തിങ്കളാഴ്ചയാണ് ചടങ്ങ്. എന്നാല്‍ സമയ വ്യത്യാസം കാരണം ഇന്ത്യയില്‍ സെപ്റ്റംബര്‍ 15-നാണ് തത്സമയം ലഭ്യമാകുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30-ന് റെഡ് കാര്‍പെറ്റ് ഇവന്റോടെ തുടക്കമാകുന്ന സംപ്രേക്ഷണം തുടര്‍ന്ന് രാവിലെ 5.30-ന് പ്രധാന അവാര്‍ഡ് ദാന ചടങ്ങിലേക്ക് കടക്കും. ലൈവ് സംപ്രേക്ഷണത്തിനുശേഷം പ്രേക്ഷകര്‍ക്ക് ഇത് വീഡിയോ-ഓണ്‍-ഡിമാന്‍ഡ് രൂപത്തിലും പ്ലാറ്റ്ഫോമില്‍ ലഭ്യമായിരിക്കും.

ദ് പിറ്റ്'പോസ്റ്റർ
'ദ് പിറ്റ്'പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഇത്തവണത്തെ എമ്മി നാമനിര്‍ദേശങ്ങളില്‍ 25 നിര്‍ദേശങ്ങളുമായി 'ദ് പിറ്റ്' എന്ന പരമ്പരയാണ് മുന്നില്‍ നില്‍ക്കുന്നത്. 24 നിര്‍ദേശങ്ങളുമായി റെക്കോഡ് കുറിച്ച 'ഹാക്‌സ്' എന്ന കോമഡി പരമ്പര തൊട്ടുപിന്നിലുണ്ട്. കൂടാതെ എമ്മി നാമനിര്‍ദേശം ലഭിച്ച 'ദ് ബെയര്‍', 'ഓണ്‍ലി മര്‍ഡേഴ്‌സ് ഇന്‍ ദി ബില്‍ഡിങ്', 'യൂഫോറിയ' തുടങ്ങിയ ശ്രദ്ധേയമായ നിരവധി പരമ്പരകളും ജിയോഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്കു കാണാന്‍ സാധിക്കും.

Pappappa
pappappa.com