തരം​ഗംതീർത്ത് വിജയ് യേശുദാസിന്റെ ക്രിസ്മസ് ​ഗാനം 'ഈ രാത്രിയിൽ..'

വിജയ് യേശുദാസിന്റെ  ​'ഈ രാത്രിയിൽ' ക്രിസ്മസ്​ ഗാനത്തിന്റെ പോസ്റ്റർ
'ഈ രാത്രിയിൽ' ​ഗാനത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്
Published on

വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം 'ഈ രാത്രിയിൽ' തരംഗമാകുന്നു. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയാണ് ഈ ആൽബം ഏറേ ശ്രദ്ധേയമായത്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലായി ഒരു മില്യണിൽ അധികം പ്രേക്ഷകരിൽ ഇതിനോടകം എത്തിക്കഴിഞ്ഞു. ഇതു വരെ കേട്ടിട്ടുള്ള ക്രിസ്തുമസ് ഗാനങ്ങളുടെ സ്ഥിരം രചനാശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് മലയാളത്തിന്റെ പ്രിയ കവിയും ​ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കൽ ഈ ​ഗാനം എഴുതിയിട്ടുള്ളത്. പതിവ് ചട്ടക്കൂടിൽ നിന്ന് വിഭിന്നമായാണ് അനു​ഗൃഹീത യുവസംഗീതജ്ഞൻ സൽജിൻ കളപ്പുര ഈ ഗാനത്തിന് ഈണം ഒരുക്കിയിട്ടുള്ളതും.

Must Read
ക്രിസ്മസിന് മിഴിവേകാൻ സ്റ്റീഫൻ ദേവസ്സിയുടെ 'ആഘോഷം' കരോൾ ഗാനം
വിജയ് യേശുദാസിന്റെ  ​'ഈ രാത്രിയിൽ' ക്രിസ്മസ്​ ഗാനത്തിന്റെ പോസ്റ്റർ

രാജീവ്‌ ആലുങ്കൽ, സൽജിൻ കളപ്പുര എന്നിവർ ചേർന്നൊരുക്കിയ മുൻ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികൾ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോർത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓർക്കസ്‌ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു. വിജയ് യേശുദാസിനോടൊപ്പം ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകർന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിം​ഗർ ബ്രിജിറ്റി ഹൂളാണ്.

പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച 'ഈ രാത്രിയിൽ' എന്ന ആൽബം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ നിരവധി ആരാധനാലയങ്ങളിലെ ഗായകസംഘം ഏറ്റുപാടുവാൻ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ സംഗീതജ്ഞരും, മറ്റു പ്രതിഭകളും ‘ഈ രാത്രയിൽ’ എന്ന ആൽബം അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. കെ.ജെ.യേശുദാസ്,കെ.എസ്. ചിത്ര, എം.ജി ശ്രീകുമാർ,സുജാത മോഹൻ,മധു ബാലകൃഷ്‌ണൻ,ശ്വേത മോഹൻ,കെസ്സർ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ​ഗായകർക്കുവേണ്ടിയും സൽജിൻ കളപ്പുര ഈണമൊരുക്കിയിട്ടുണ്ട്. വിജയ് യേശുദാസിന്റെ 'വി കമ്പനി' യാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ആൽബം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സജിൻ കളപ്പുര.

Related Stories

No stories found.
Pappappa
pappappa.com