ക്രിസ്മസിന് മിഴിവേകാൻ സ്റ്റീഫൻ ദേവസ്സിയുടെ 'ആഘോഷം' കരോൾ ഗാനം

'ആഘോഷം' കരോൾ ഗാനത്തിൽ നിന്ന്
'ആഘോഷം' കരോൾ ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ക്രിസ്മസ് കരോൾ ദിനങ്ങൾക്ക് ആഘോഷമേകാൻ സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയ 'ആഘോഷം' സിനിമയുടെ കരോൾ ഗാനം പുറത്തിറങ്ങി. 'ബത്‌ലഹേമിലെതൂമഞ്ഞ് രാത്രിയിൽ' എന്നു തുടങ്ങുന്ന ഗാനത്തിന് ഗംഭീര വരവേല്പാണ് പ്രേക്ഷകർ നൽകുന്നത്. വരികൾ എഴുതിയിരിക്കുന്നത് ഡോ. ലിസി.കെ. ഫെർണാണ്ടസ്. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷം നിറഞ്ഞ ദൃശ്യാവിഷ്കാരമാണ്. സ്റ്റീഫൻ ദേവസ്സിയുടെ തനത് ശൈലിയിൽ ക്ലാസിക്കൽ ടച്ചോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിലാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Must Read
ക്യാമ്പസ് നിറങ്ങളുമായി 'ആഘോഷം' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ആഘോഷം' കരോൾ ഗാനത്തിൽ നിന്ന്

പ്രേക്ഷക ശ്രദ്ധ നേടിയ 'ഗുമസ്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആഘോഷം'. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിൽ 'Life is all about celebration' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ 'സ്വർഗ്ഗം' എന്ന ചിത്രത്തിനു ശേഷം സി.എൻ.ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആഘോഷം'. ക്യാമ്പസിന്റെ ആഘോഷവും മത്സരവും, പ്രണയവും എല്ലാം ചേർന്ന പക്കാ ക്യാമ്പസ് ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറയുന്നു. 'ക്ലാസ്മേറ്റ്സ്' എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ 'ആഘോഷ'ത്തിലൂടെ വീണ്ടും ക്യാമ്പസിലെത്തുന്നു.

'പവി കെയർ ടേക്കറി'ലൂടെ മലയാള സിനിമയിലേക്കെത്തിയ റോസ്മിനാണ് 'ആഘോഷ'ത്തിലെ നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്,ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്,ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസി കെ. ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ,ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി,അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസ്സിയും, ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ഡോ : ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ എന്നിവരാണ്. ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിങ്- ഡോൺ മാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെ.ആർ, പ്രോജക്ട് ഡിസൈനർ- ടൈറ്റസ് ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, കലാസംവിധാനം- രജീഷ് കെ സൂര്യ, മേക്കപ്പ്- മാളൂസ് കെ.പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ രാജേന്ദ്രൻ, കൊറിയോഗ്രാഫർമാർ- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ജയ്സൺ ഫോട്ടോലാൻ്റ്. പ്രധാനമായും പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ 'ആഘോഷം' തീയറ്ററുകളിലും ഉടൻ ആഘോഷമാകാനെത്തും.

Related Stories

No stories found.
Pappappa
pappappa.com