

ക്യാമ്പസുകളെ ആവേശഭരിതമാക്കി ആഘോഷത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം 'ആഘോഷ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി പെപ്പെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പോസ്റ്ററിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷക ശ്രദ്ധ നേടിയ 'ഗുമസ്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബിയാണ് 'ആഘോഷം' സംവിധാനം ചെയ്യുന്നത്.
കഥ ഡോ.ലിസി കെ.ഫെർണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. Life is all about celebration എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ.ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും എന്നിവരും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ 'സ്വർഗ്ഗം' എന്ന ചിത്രത്തിനു ശേഷം സി.എൻ.ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആഘോഷം'.
'ക്ലാസ്മേറ്റ്സി'നുശേഷം 'ആഘോഷ'ത്തിലൂടെ നരേൻ വീണ്ടും ക്യാമ്പസിലെത്തുന്നു. 'പവി കെയർ ടേക്കറി'ലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്,ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്,ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസി കെ. ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ,ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി,അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസ്സിയും, ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ,ഡോ. ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ.
ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിങ്- ഡോൺ മാക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെ ആർ, പ്രോജക്ട് ഡിസൈനർ- ടൈറ്റസ് ജോൺ,പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, കലാസംവിധാനം- രജീഷ് കെ സൂര്യ, മേക്കപ്പ്- മാളൂസ് കെ പി. കോസ്റ്റ്യൂം- ബബിഷ കെ. രാജേന്ദ്രൻ, കൊറിയോഗ്രാഫി- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- ജയ്സൺ ഫോട്ടോലാൻ്റ്, ഡിസൈൻസ്- പ്രമേഷ് പ്രഭാകർ. പാലക്കാട്പ്രധാന ലൊക്കേഷനായ ആഘോഷം ഉടൻ തിയേറ്ററുകളിലെത്തും.