ചരിത്രമെഴുതി ​ഗ്രാമിയിലേക്ക് 'വരുവായ്' തമിഴ്സം​ഗീതം

ചരിത്രമെഴുതി ​ഗ്രാമിയിലേക്ക് 'വരുവായ്' തമിഴ്സം​ഗീതം
Published on: 

തമിഴ് സംഗീതലോകത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച് ഗായകന്‍ ദേവന്‍ ഏകാംബരവും സുഷയും. ഇരുവരും ചേര്‍ന്നൊരുക്കിയ 'വരുവായ്' എന്ന ഗാനം ഗ്രാമി പുരസ്‌കാര നാമനിര്‍ദേശത്തിന് തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് തമിഴകം ഏറ്റെടുത്തത്.

Must Read
​ഗ്രാമിയിൽ ഒരുകൈ നോക്കാൻ 'ധുരന്ധര്‍: ദ് റിവഞ്ച്'; വോട്ടിങ് ക്യാമ്പയിന്‍ തുടങ്ങി
ചരിത്രമെഴുതി ​ഗ്രാമിയിലേക്ക് 'വരുവായ്' തമിഴ്സം​ഗീതം

69-ാമത് ഗ്രാമി അവാര്‍ഡിലെ ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് ഗാനം ഇടംപിടിച്ചത്. ഗ്രാമി നാമനിര്‍ദേശം ലഭിക്കുന്ന ആദ്യത്തെ തമിഴ് ഗാനമെന്ന ചരിത്രനേട്ടമാണ് സ്വന്തമായിരിക്കുന്നത്.

സുഷയും ദേവൻ ഏകാംബരവും
സുഷയും ദേവൻ ഏകാംബരവുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ വരികള്‍ക്ക് സമകാലിക സംഗീത ശൈലി നല്‍കിയാണ് ഗാനം ഒരുക്കിയത്. ദേവന്‍ ഏകാംബരം സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ഗാനത്തില്‍ സുഷയാണ് പ്രധാന ഗായിക.

ദേവൻ ഏകാംബരം
ദേവൻ ഏകാംബരംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

കര്‍ണാടക സംഗീത പാരമ്പര്യവും സമകാലിക സംഗീത ശൈലികളും കോര്‍ത്തിണക്കിയാണ് 'വരുവായ്' ചിട്ടപ്പെടുത്തിയത്. നിരവധി പ്രമുഖരും ഗാനത്തില്‍ പങ്കാളികളായിട്ടുണ്ട്.

സുഷ
സുഷഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

തമിഴ് സംഗീതത്തിനും സുബ്രഹ്‌മണ്യ ഭാരതിയുടെ കാവ്യങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച വലിയ അംഗീകാരമാണിത്. 2027 ഫെബ്രുവരി ഏഴിന് ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് 69-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകള്‍.