
ഫെയർബേ ഫിലിംസിൻ്റെ ഏറ്റവും പുതിയ സിനിമയായ 'വള'യിലെ 'ഇക്ലീലി' എന്ന ഗാനം പുറത്തിറങ്ങി. ഹർഷാദ് എഴുതി, മുഹ്സിൻ സംവിധാനം ചെയ്യുന്ന 'വള', ഫെയർബേ ഫിലിംസിൻ്റെ ആദ്യ മലയാള സിനിമയാണ്.
അടുത്തിടെ പല ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ആഴമേറിയ സംഗീത ശൈലിക്ക് പേരു കേട്ട ഗോവിന്ദ് വസന്ത ആണ്. കശ്മീരി ഗായകനായ യാവർ അബ്ദൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിൽ വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ ആവറാൻ, രവീന രവി, ധ്യാൻ ശ്രീനിവാസൻ, ശീതൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരിക്കുന്നു. വിജയരാഘവന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ‘ വള ‘ യിലേത്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചുറ്റുപാടിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൻ്റെ ഛായാഗ്രഹണം അഫ്നാസ് വി. സിദ്ധിക്ക് ആണ്. എഡിറ്റിങ്-പി.ഹൈദർ. ആർഷദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനിനു നേതൃത്വം നൽകുന്നു. സംഗീതാവകാശം തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രചാരണ ഡിസൈനുകൾ യെല്ലോ ടൂത്ത്സും മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രനും (സ്റ്റോറീസ് സോഷ്യൽ) കൈകാര്യം ചെയ്യുന്നു.