‘വള’യ്ക്ക് വേണ്ടി വടംവലിച്ച് ധ്യാനും ലുക്മാനും; ഫെയർബെ ഫിലിംസിന്റെ ആദ്യചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘വള'യുടെ ടൈറ്റിൽ പോസ്റ്റർ
‘വള'യുടെ ടൈറ്റിൽ പോസ്റ്റർ അറേഞ്ച്ഡ്
Published on

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹ്സിൻ സംവിധാനം ചെയ്ത ‘വള' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘ഉണ്ട’, ‘പുഴു’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഹർഷദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫെയർബെ ഫിലിംസാണ് നിർമാതാക്കൾ. ഇവരുടെ ആദ്യ ചിത്രമാണിത്.

നർമമുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഒരുപാട് നിഗൂഢതകളും നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നും മലയാളത്തിൽ ആദ്യ ചിത്രം ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക് നൂതനമായ ഒരനുഭവം നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും നിർമാതാക്കൾ പറഞ്ഞു.

‘വള'യുടെ ടൈറ്റിൽ പോസ്റ്റർ
കെ.മധു കെഎസ്എഫ്ഡിസി ചെയർമാൻ

വലിയ താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ, രവീണ രവി, ശീതൾ ജോസഫ് എന്നിവരോടൊപ്പം അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്(പർഫ്യൂമർ), ഗോകുലൻ എന്നിവരും അണിനിരക്കുന്നു. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഫ്നാസ്.വി യാണ്. എഡിറ്റിങ്- സിദ്ദിഖ് പി.ഹൈദർ. ആർട്ട് ഡയറക്ഷൻ- അർഷദ് നക്കോത്ത്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിട്ടുള്ളത്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

Related Stories

No stories found.
Pappappa
pappappa.com