'വടു-The Scar' ഓഡിയോ കെ.എസ്.ചിത്ര പ്രകാശനം ചെയ്തു

'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം കെ. എസ് ചിത്ര നിർവഹിക്കുന്നു
'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം കെ. എസ് ചിത്ര നിർവഹിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on

നീലാംബരി പ്രൊഡക്ഷൻസ്, വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മുരളി നീലാംബരി, ഡോ.മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച 'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്നു. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര, ചെറുവയൽ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക്, ദേശീയ പുരസ്കാരം അവാർഡ് നേടിയ പ്രശസ്ത മാധ്യമപ്രവർത്തകനും, സംവിധായകനുമായ എം.കെ രാമദാസിനു നൽകിയാണ് ഓഡിയോ പ്രകാശനം ചെയ്തത്.

Must Read
'ഏക്... ദോ... തീന്‍...';ഒരു തലമുറ ആഘോഷിച്ച ഗാനത്തിന്റെ കഥയിങ്ങനെ
'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം കെ. എസ് ചിത്ര നിർവഹിക്കുന്നു

ഗാനരചയിതാവും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവുമായ ഡോ.ബി.ജി. ഗോകുലൻ, ചലചിത്ര സീരിയൽ താരം മായാ മേനോൻ, ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സിഎസ്ഐ, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പി.ഡി സൈഗാൾ,മുരളി നീലാംബരി ഷീബ പ്രദീപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം കെ. എസ് ചിത്ര നിർവഹിക്കുന്നു
'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം കെ. എസ് ചിത്ര നിർവഹിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

ടി.ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത "വടു-The Scar" എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു. മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി.ഡി സൈഗാൾ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, അസിസ്റ്റൻ്റ് ഡയറക്ടർ- ബാലാസാഗർ,അഞ്ചിത, സൗണ്ട് ഡിസൈൻ ആന്റ് ബിജിഎം- നിഖിൽ കെ. മോഹൻ,ഫിനാൻസ് കൺട്രോളർ- ശ്രീകുമാർ പ്രിജി, കല-വിനീഷ് കണ്ണൻ, പരസ്യകല-വിഷ്ണു രാമദാസ്,ഷാജി പാലൊളി,കോസ്റ്റ്യൂം-പ്രസാദ് ആനക്കര, മേക്കപ്പ്-വിനീഷ് ചെറുകാനം, സ്റ്റിൽസ്-രാഹുൽ ലൂമിയർ,പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,പി ആർഒ-എ.എസ് ദിനേശ്,മനു ശിവൻ.

Related Stories

No stories found.
Pappappa
pappappa.com