'കറക്ക'ത്തിനായി കൈകോർത്ത് ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റും ടി സീരീസും

ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റും ടി സീരീസ് സഹകരിക്കുന്ന കറക്കം സിനിമയുടെ പോസ്റ്റർ
ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ്-ടി സീരീസ് പങ്കാളിത്തപ്രഖ്യാപനത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്
Published on

ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ് നിർമിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിന് കൈകോർത്ത് സംഗീത ഭീമനായ ടി സീരീസ്. ആദ്യമായാണ് ഇവർ സഹകരിക്കുന്നത്. ചിത്രത്തിൻ്റെ തീം മ്യൂസിക് പുറത്തുവന്നു. സംഗീതം ഒരുക്കുന്നത് സാം സി.എസ്. ആണ്. മുഹ്‌സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന യാത്രയ്ക്ക് തുടക്കമിടുകയാണ് ക്രൗൺസ്റ്റാർസ് 'കറക്ക'ത്തിലൂടെ.

'ടി-സീരീസുമായി സഹകരിച്ച് 'കറക്കം' പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. വരാനിരിക്കുന്ന നിരവധി പദ്ധതികളിൽ ആദ്യത്തേതാണ് ഈ പങ്കാളിത്തം. മലയാള സിനിമ ഇന്ത്യൻ സിനിമയുടെ തന്നെ ഉന്നതിയിലാണ് നില്കുന്നത്. ഈയൊരു തരംഗത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു'- ടി സീരീസുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ് പ്രൊഡ്യൂസർമാരും സ്ഥാപകരുമായ കിംബർലി ട്രിനിഡാഡെയും അങ്കുഷ് സിങ്ങും പറഞ്ഞു.

Must Read
ഒരു ബസ് യാത്രയും പത്രവാർത്തയും ഫോൺനമ്പരും പിന്നെ ദൈവദൂതനായ ആ ചെറുപ്പക്കാരനും
ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റും ടി സീരീസ് സഹകരിക്കുന്ന കറക്കം സിനിമയുടെ പോസ്റ്റർ

'കറക്കം എന്ന ചിത്രത്തിനായി ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റുമായി കൈകോർക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ശക്തമായ കഥപറച്ചിലും സൃഷ്ടിപരമായ ദൃശ്യഭാവനയിലും മലയാള സിനിമ എപ്പോഴും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു. ഈ സഹകരണം ഒരു പുതിയ തുടക്കമാണ്. ഇനിയും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആകാംക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.- ടി സീരീസ് പ്രതിനിധി പറഞ്ഞു.

കറക്കം' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
'കറക്കം' സിനിമയുടെ ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

‘കറക്കം’ സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ്. ജിതിൻ സി.എസ്. സഹസംവിധാനം നിർവ്വഹിക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രാഹകൻ. നിതിൻ രാജ് ആരോൾ എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. രാജേഷ് പി. വേലായുധനാണ് കലാസംവിധാനം. റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും പ്രസോഭ് വിജയൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മോഹിത് ചൗധരി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. മെൽവിൻ ജെയാണ് വസ്ത്രാലങ്കാരം. മേക്കപ്പ്-ആർ.ജി. വയനാടൻ,നൃത്തസംവിധാനം-ശ്രീജിത്ത് ഡാൻസിറ്റി, വി.എഫ്.എക്സ്, ഗ്രാഫിക്സ്-ഡി.ടി.എം. സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ-അരവിന്ദ്/എ.യു.ഒ2. പബ്ലിസിറ്റി ഡിസൈൻ-യെല്ലോടൂത്ത്‌സ്, പ്രൊമോ എഡിറ്റിങ്-ഡോൺ മാക്സ്, മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ)

Related Stories

No stories found.
Pappappa
pappappa.com