'അന്ന് പാടി, പക്ഷേ ഇനിയുണ്ടാകില്ല...': ചിക്‌നി ചമേലി ഗാനവിവാദത്തില്‍ ശ്രേയാ ഘോഷാല്‍

ശ്രേയാ ഘോഷാല്‍
ശ്രേയാ ഘോഷാല്‍ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

ബോളിവുഡിലെ പ്രിയഗായിക ശ്രേയാ ഘോഷാല്‍ നടത്തിയ ചില തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. തന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ഐറ്റം നമ്പറായ 'ചിക്‌നി ചമേലി'യെക്കുറിച്ചും അത്തരം ഗാനങ്ങള്‍ പാടുന്നതിലെ തന്റെ പുതിയ നിലപാടുകളെക്കുറിച്ചുമാണ് ശ്രേയ സംസാരിച്ചത്.

Must Read
ഗുലാം അലി- പ്രേമിച്ചു മതിവരാത്ത പാട്ടുകാരൻ
ശ്രേയാ ഘോഷാല്‍

രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിലാണ് ശ്രേയ നിലപാട് വ്യക്തമാക്കിയത്. 'ചിക്‌നി ചമേലി' പാടിയതില്‍ തനിക്ക് ലജ്ജയൊന്നുമില്ലെന്നും എന്നാല്‍ ഇനി അത്തരം ഗാനങ്ങള്‍ പാടില്ലെന്നും ശ്രേയ പറഞ്ഞു. 'ആ ഗാനം പാടുമ്പോള്‍ അതിലെ വരികളുടെ അര്‍ഥം പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ഇന്ന് ഞാന്‍ കൂടുതല്‍ ബോധവതിയാണ്. അത്തരം ഗാനങ്ങള്‍ ഹിറ്റായാല്‍ എല്ലായിടത്തും അതു പാടേണ്ടി വരും. കൊച്ചുകുട്ടികള്‍ക്ക് മുന്നില്‍ പോലും ഇത്തരം വരികള്‍ പാടുന്നത് എനിക്ക് അസ്വസ്ഥതയുണ്ടാക്കും'- ശ്രേയ വ്യക്തമാക്കി.

ശ്രേയാ ഘോഷാല്‍
ശ്രേയാ ഘോഷാല്‍ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വരികളുള്ള പാട്ടുകള്‍ താന്‍ നിരസിക്കാറുണ്ടെന്നും ശ്രേയ വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു സംഗീത സംവിധായകന്‍ തന്നെ സമീപിച്ച് 'എന്നെ ചിക്കനാക്കി കഴിക്കൂ...' എന്നൊക്കെ അര്‍ഥം വരുന്ന വരികള്‍ പാടാന്‍ ആവശ്യപ്പെട്ടെന്നും അത് കേട്ടപ്പോള്‍ തന്നെ തനിക്ക് നാണക്കേട് തോന്നിയെന്നും ​ ഇന്ത്യയുടെ പ്രിയ ഗായിക പറഞ്ഞു. സെക്‌സി ആകുന്നതും സ്ത്രീകളെ വെറും വസ്തുവായി കാണുന്നതും തമ്മില്‍ നേര്‍ത്തൊരു വരയുണ്ടെന്നും അത് തിരിച്ചറിയണമെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു.

ശ്രേയാ ഘോഷാല്‍
ശ്രേയാ ഘോഷാല്‍ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'ചിക്‌നി ചമേലി' ഇനി പാടില്ല എന്ന് പറയുമ്പോഴും സ്റ്റേജ് ഷോകളില്‍ ഈ പാട്ട് ശ്രേയ പാടുന്നുണ്ടല്ലോ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. ഇതിനും ​ഗായിക കൃത്യമായ മറുപടി നല്‍കി: 'ആ പാട്ട് മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് എന്റേതാണ്, അതിനെ എനിക്ക് തള്ളിക്കളയാനാവില്ല. എന്നാല്‍ ഇന്ന് ഞാന്‍ ഇത്തരം വരികള്‍ തെരഞ്ഞെടുക്കില്ല'- ശ്രേയ പറഞ്ഞു.

ശ്രേയാ ഘോഷാല്‍
ശ്രേയാ ഘോഷാല്‍ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

അടുത്തിടെ അമാല്‍ മാലിക്കിനൊപ്പം പുറത്തിറങ്ങിയ 'യഹീന്‍ ഗുസാര്‍ ദൂന്‍' എന്ന ഗാനമാണ് ശ്രേയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. കൂടാതെ തന്റെ സംഗീതപരിപാടിയായ 'ദി അണ്‍സ്റ്റോപ്പബിള്‍ വേള്‍ഡ് ടൂര്‍' പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് താരം. യുകെ, യുഎസ്എ, അബുദാബി എന്നിവിടങ്ങളിലാണ് സംഗീതപരിപാടികള്‍.

Related Stories

No stories found.
Pappappa
pappappa.com