വക്ക വക്ക ഷക്കീറ;വരുന്നു പോപ്പ് റാണി,ഇന്ത്യയിൽ മൂന്നുഷോകൾ

ഷക്കീറ
ഷക്കീറഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

19 വ​ർ​ഷ​ത്തെ നീ​ണ്ട കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് പോ​പ്പ് റാ​ണി ഷ​ക്കീ​റ വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക്. ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് മും​ബൈ​യി​ൽ ഒ​രു ഷോ ​കൂ​ടി അ​ധി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആഘോഷം ഇ​ര​ട്ടി​യാ​യി​രി​ക്കു​ന്നു. രാജ്യത്ത് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ര​ണ്ട് ഷോ​യ്ക്കും ല​ഭി​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് മൂ​ന്നാ​മ​തൊ​രു ഷോ ​കൂ​ടി മുംബൈയിൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സം​ഘാ​ട​ക​രെ പ്രേ​രി​പ്പി​ച്ച​ത്. മും​ബൈ​യി​ലെ മ​ഹാ​ല​ക്ഷ്മി റേ​സ്‌​കോ​ഴ്‌​സി​ൽ ഏ​പ്രി​ൽ 10-ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ആ​ദ്യ ഷോ​യ്ക്ക് പു​റ​മെ 11-നും ​ഷ​ക്കീ​റ വേ​ദി​യി​ലെ​ത്തും.

Must Read
'അന്ന് പാടി, പക്ഷേ ഇനിയുണ്ടാകില്ല...': ചിക്‌നി ചമേലി ഗാനവിവാദത്തില്‍ ശ്രേയാ ഘോഷാല്‍
ഷക്കീറ

'ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​രു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ഓ​രോ കു​ട്ടി​ക്കും ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​ണി​ത്'- ഷ​ക്കീ​റ പറഞ്ഞു.ഏ​പ്രി​ൽ 10നും 11നും മും​ബൈ മ​ഹാ​ല​ക്ഷ്മി റേ​സ്‌​കോ​ഴ്‌​സിലാണ് സംഗീതനിശ. 15ന് ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യത്തിലും ഷോ നടക്കും. മും​ബൈ​യി​ലെ രണ്ടാം ഷോ​യു​ടെ ടി​ക്ക​റ്റ് വി​ല്പന ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​പ്പ് വ​ഴി​യാ​ണ് ടി​ക്ക​റ്റു​ക​ൾ വിൽക്കുന്നത്. 6,000-32,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ഷക്കീറ ബ്രസീലിലെ റോക്ക് ൻ റിയോ മ്യൂസിക് ഫെസ്റ്റിവലിൽ
ഷക്കീറ ബ്രസീലിലെ റോക്ക് ൻ റിയോ മ്യൂസിക് ഫെസ്റ്റിവലിൽഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

വെ​റു​മൊ​രു സം​ഗീ​തനി​ശ എ​ന്ന​തി​ലു​പ​രി, ഒ​രു വ​ലി​യ സാ​മൂ​ഹി​ക ല​ക്ഷ്യ​വും ഈ ​പ​ര്യ​ട​ന​ത്തി​ന് പി​ന്നി​ലു​ണ്ട്. സൊ​മാ​റ്റോ​യു​ടെ 'ഫീ​ഡിം​ഗ് ഇ​ന്ത്യ' സം​രം​ഭ​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക​ൺ​സേ​ർ​ട്ടു​ക​ൾ ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ഷ​ക്കീ​റ പ​ങ്കുവ‍‍യ്ക്കുന്നത്.

ഷക്കീറ ബ്രസീലിലെ റോക്ക് ൻ റിയോ മ്യൂസിക് ഫെസ്റ്റിവലിൽ
ഷക്കീറ ബ്രസീലിലെ റോക്ക് ൻ റിയോ മ്യൂസിക് ഫെസ്റ്റിവലിൽഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

2007ലെ ടൂ​റിനു ശേ​ഷം ഷ​ക്കീ​റ ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ഷോ​യാ​ണി​ത്. 'ഹി​പ്‌​സ് ഡോ​ണ്ട് ലൈ...', 'വക്ക വ​ക്ക...' തു​ട​ങ്ങി​യ ആ​ഗോ​ള ഹി​റ്റു​ക​ൾ​ക്കൊ​പ്പം ത​ത്സ​മ​യം ചു​വ​ടുവയ്ക്കാൻ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.

Related Stories

No stories found.
Pappappa
pappappa.com