'ഓം' ഓഡിയോ റിലീസ് നവംബർ ആറിന് ചെന്നൈയിൽ

'ഓം'സോങ് റിലീസ് പോസ്റ്റർ
'ഓം'സോങ് റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

തമിഴകത്തിന്‍റെ ധ​നു​ഷും മലയാളത്തിന്റെ മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഓം' ​എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ച് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്രേ​ക്ഷ​ക​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തിന്‍റെ ഗ്രാ​ൻഡ് ഓ​ഡി​യോ ലോ​ഞ്ച് നവംബർ ആറിന് ചെ​ന്നൈ​യി​ൽ ന​ട​ക്കും.

Must Read
'ഐ ആം റണ്ണിങ് ദിസ് ഓപ്പറേഷൻ...ആന്റ് ദിസ് ഓപ്പറേഷൻ വിൽ ബി നോൺ ആസ് ഓം...'
'ഓം'സോങ് റിലീസ് പോസ്റ്റർ

ചെ​ന്നൈ താം​ബ​ര​ത്തു​ള്ള ശ്രീ ​സാ​യ്‌​റാം എ​ൻജിനീയറിങ് കോ​ളേ​ജിലാണ് വ​മ്പ​ൻ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സും ആ​ർ ടേ​ക്ക് സ്റ്റു​ഡി​യോ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ​ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് സാ​യ് അ​ഭ്യ​ങ്ക​റാ​ണ്. രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.‌‌‌

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ അദ്ദേഹത്തിനൊപ്പം ധനുഷ്
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ അദ്ദേഹത്തിനൊപ്പം ധനുഷ്സ്ക്രീൻ​ഗ്രാബ്

തമിഴ്, മലയാളം സിനിമകളിലെ രണ്ട് പ്രമുഖ താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആന്റ് കമ്മത്തിൽ ധനുഷ് അഭിനയിച്ചിട്ടുണ്ടെങ്കിലും അത് അതിഥിവേഷത്തിലായിരുന്നു. 'അമരന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ഡ്രാമയില്‍ ബര്‍മ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സായ് പല്ലവി, ശ്രീലീല, നസീറുദിന്‍ ഷാ, ഇന്ദ്രന്‍സ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. നവംബര്‍ 20-ന് ആഗോള റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തും.