
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര'യിലെ 'മനമോഹിനി ' എന്നു തുടങ്ങുന്ന റൊമാന്റിക് വീഡിയോ സോങ് പുറത്ത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനും,അജയ് ജെയിംസനും ചേർന്നാണ്.
സുഹൈൽ കോയയുടേതാണ് വരികൾ, ധ്യാൻ ശ്രീനിവാസനും രേവതി പിള്ളയും ചേർന്നുള്ള റൊമാന്റിക് വീഡിയോ സോങ് ആണ് മനമോഹിനി. നടൻകൂടിയായ അൽത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഫഹദിനും കല്യാണിക്കും പുറമേ വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്- നിധിൻ രാജ് അരോൾ. മാർക്കക്കറ്റിങ് ആൻഡ് പ്രൊമോഷൻസ്:ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.