'പ്രണയാലോലേ...ബാലേ'യുമായി മധുര കണക്ക് 'വീഡിയോ ഗാനം

മധുര കണക്ക് എന്ന സിനിമയുടെ പോസ്റ്റർ
'മധുര കണക്ക്' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം.വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകർന്നത്. കെ.എസ്.ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവർ ആലപിച്ച 'പ്രണയാലോലേ ബാലേ,പ്രിയമേ കാലം അരികെ..' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

Must Read
ആ കാസറ്റുകളിൽ തൊടുമ്പോൾ ഞാൻ മറഞ്ഞുപോയ യൗവനത്തെ തൊടുന്നു
മധുര കണക്ക് എന്ന സിനിമയുടെ പോസ്റ്റർ

ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി ചിത്രത്തിൽ ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരംഗ് , സനൂജ,ആമിനാ നിജാം,കെ പി ഏ സി ലീല,രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഹരീഷ് പേരടി പ്രൊഡക്ഷൻസ്,എൻ.എം മൂവീസ് എന്നീ ബാനറുകളിൽ ഹരീഷ് പേരടി,നസീർ എൻ.എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ.ശാന്തകുമാർ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു.

സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു. ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ. എഡിറ്റിങ്- അയൂബ് ഖാൻ,പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കലാസംവിധാനം-മുരളി ബേപ്പൂര്‍, മേക്കപ്പ്-സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം-സുകേഷ് താനൂർ,സ്റ്റിൽസ്- ഉണ്ണി ആയൂർ, ഡിസൈൻ-മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി. മേനോൻ, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, നസീർ ധർമ്മജൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനീത് വിജയ്, പ്രൊഡക്ഷൻ മാനേജർ-നിഷാന്ത് പന്നിയങ്കര, പിആർഒ- എ.എസ് ദിനേശ്.

Pappappa
pappappa.com