'ബ്രാന്‍ഡ് ന്യൂ ഡേ'ക്ക് ആവേശം പകരാന്‍ ജി.വി. പ്രകാശ്; 'സ്‌പൈഡര്‍മാന്‍ ആന്തം' ഇന്ന്

ജി.വി. പ്രകാശ്കുമാര്‍,'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'പോസ്റ്റർ
ജി.വി. പ്രകാശ്കുമാര്‍,'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മാര്‍വല്‍ ചിത്രം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി സര്‍പ്രൈസുമായി പ്രശസ്ത സംഗീതസംവിധായകന്‍ ജി.വി. പ്രകാശ്കുമാര്‍. ചിത്രത്തിനായി പ്രത്യേകമായി ഒരുക്കുന്ന 'സ്‌പൈഡര്‍മാന്‍ ആന്തം' ജൂലായ് 27-ന് പുറത്തിറക്കുമെന്ന് ജി.വി. പ്രകാശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പ്രമുഖ നിര്‍മാണ കമ്പനിയായ സോണിയുമായി സഹകരിച്ചാണ് ഗാനം ഒരുക്കുന്നത്.

Must Read
'സ്പൈഡർമാൻ' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു; മുംബൈയിൽ ഒരു ടിക്കറ്റിന് 2690 രൂപ വരെ!
ജി.വി. പ്രകാശ്കുമാര്‍,'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'പോസ്റ്റർ

മുമ്പ് 2019-ല്‍ പുറത്തിറങ്ങിയ 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം' എന്ന ചിത്രത്തിനായി എ.ആര്‍. റഹ്‌മാന്‍ 'മാര്‍വല്‍ ആന്തം' ഒരുക്കിയിരുന്നു. അതിനുശേഷം മാര്‍വല്‍ ചിത്രങ്ങളുമായി ഒരു ഇന്ത്യന്‍ സംഗീതസംവിധായകന്‍ കൈകോര്‍ക്കുന്ന അപൂര്‍വനിമിഷത്തിനാണ് വീണ്ടും വഴിയൊരുങ്ങുന്നത്.

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന്
'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന്കടപ്പാട്-ഐഎംഡിബി

ജൂലായ് 30-നാണ് സ്‌പൈഡര്‍മാന്‍ ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തുന്നത്. 'ഷാങ്-ചി'യുടെ സംവിധായകനായ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ ടോം ഹോളണ്ട് വീണ്ടും സ്‌പൈഡര്‍മാനായി വേഷമിടുന്നു. പുതിയൊരു ട്രിലജിയുടെ (മൂന്ന് സിനിമകളുടെ പരമ്പര) തുടക്കമായാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

Pappappa
pappappa.com