'ജാലക്കാരീ,മായാജാലക്കാരീ'...കാതുകൾ കീഴടക്കി 'ബൾട്ടി'യിലെ സായ് അഭ്യങ്കർ മാജിക്

'ബൾട്ടി'യിലെ  'ജാലക്കാരീ' പാട്ടിൽ നിന്ന്
'ബൾട്ടി'യിലെ 'ജാലക്കാരീ' പാട്ടിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

കേൾക്കുമ്പോള്‍ തന്നെ അറിയാതെ ചുവടുവെച്ചുപോകുന്ന ഈണം, പ്രണയം നിറച്ച വരികള്‍, മാസ്മരികമായ ശബ്‍ദവും ചുവടുകളും...‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ മലയാളസിനിമാ ഗാനം പുറത്തിറങ്ങി. ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി'യിലെ 'ജാലക്കാരീ.. മായാജാലക്കാരീ..'. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സായിയും 'കൂലി'യിലെ 'മോണിക്ക' എന്ന ഹിറ്റ് ഗാനം പാടിയ സുബ്ലാഷിനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

'ബൾട്ടി'യിലെ  'ജാലക്കാരീ' പാട്ടിൽ നിന്ന്
സായ് അഭ്യങ്കർ...'ബൾട്ടി'യുടെ മ്യൂസിക്കൽ ഡൈനാമിറ്റ് ഇതാ..

നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷെയ്നിന്‍റെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ സെപ്റ്റംബർ റിലീസായാണ് ‘ബൾട്ടി’എത്തുന്നത്.

ഷെയ്ൻ നിഗത്തോടൊപ്പം ചിത്രത്തിൽ സോഡ ബാബു എന്ന പ്രതിനായക കഥാപാത്രമാകുന്നത് അൽഫോൺസ് പുത്രനാണ്. കുമാർ എന്ന കഥാപാത്രമായി ശന്തനു ഭാഗ്യരാജും ഭൈരവനായി സംവിധായകനും നടനുമായ സെൽവരാഘവനും വേഷമിടുന്നു. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്റർ ഇതിനകം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കുത്ത് പാട്ടിന്‍റെ അകമ്പടിയോടെ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. 'മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'ബൾട്ടി'.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോഓർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്റണി സ്റ്റീഫൻ, പിആർഒ: ഹെയിൻസ്, യുവരാജ്, മാർക്കറ്റിംഗ് - വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

Related Stories

No stories found.
Pappappa
pappappa.com