സായ് അഭ്യങ്കർ...'ബൾട്ടി'യുടെ മ്യൂസിക്കൽ ഡൈനാമിറ്റ് ഇതാ..

സായ് അഭ്യങ്കർ
സായ് അഭ്യങ്കർ ഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Published on

ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സൃഷ്ടിച്ച പാട്ടുകളിലെ കൗമാരവിസ്മയം സായ് അഭ്യങ്കർ മലയാളത്തിലേക്ക്. ഷെയ്ൻ നി​ഗം നായകനായ 'ബൾട്ടി'യിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർകമ്പോസറുടെ മോളിവുഡ് അരങ്ങേറ്റം. കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ചടങ്ങിൽ മോഹൻലാൽ ശബ്ദം നല്കിയ പ്രത്യേക വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തർ സായിയെ അവതരിപ്പിച്ചത്.

ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ ആവേശത്തോടെ കാഴ്ചക്കാർ ഏറ്റെടുത്തു. ‘ബൾട്ടി ഓണം’ എന്ന ആശംസയോടുകൂടി അവസാനിക്കുന്ന പ്രോമോ വീഡിയോയിൽ സായ് അഭ്യങ്കറുടെ പേരെഴുതിയ ‘ബൾട്ടി ജഴ്സി’യുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്. സായ് അഭ്യങ്കറുടെ ആദ്യ സിനിമാ റിലീസും 'ബൾട്ടി'യാണ്.

'റിവീലിങ് ഔവർ മ്യൂസിക്കൽ ഡൈനാമിറ്റ്' എന്ന് വിശേഷണത്തോടെ 'ബൾട്ടി' ടീം സമൂഹമാധ്യമങ്ങൾ പങ്കുവച്ച പോസ്റ്റർ വൻ ആകാംക്ഷയാണ് സൃഷ്ടിച്ചത്. ഇതോടെ എന്തായിരിക്കും സം​ഗീതസ്ഫോടനം എന്നതിനെച്ചൊല്ലി പല അഭ്യൂഹങ്ങളും ചലച്ചിത്രലോകത്ത് നിറഞ്ഞു. അതിനൊക്കെയും വിരാമമിട്ടാണ് സായ് അഭ്യങ്കർ സ്ക്രീനിൽ അവതരിച്ചത്.

വെറും 21 വയസ്സുമാത്രം പ്രായമുള്ള സായ് ​ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ്. കഴിഞ്ഞവർഷം ജനുവരി 21ന് 'കട്ച്ചി സേര' എന്ന സിം​ഗിളിലൂടെയാണ് സായ് തമിഴ് സം​ഗീതലോകത്തെ ആദ്യം ഞെട്ടിച്ചത്. സംയുക്ത വിശ്വനാഥൻ അഭിനയിച്ച, സമൂഹമാധ്യമങ്ങളിൽ വൻതരം​ഗമായി മാറിയ ഈ മ്യൂസിക് വീഡിയോ യൂട്യൂബിൽ 200 മില്യണിലധികം കാഴ്ചക്കാരെ നേടി.

അടുത്തതും വൻഹിറ്റായ സിം​ഗിളായിരുന്നു. പ്രീതി മുകുന്ദൻ പ്രത്യക്ഷപ്പെട്ട 'ആസ കൂടാ' എന്ന ​ഗാനം 2024 ജൂൺ 12ന് ആണ് പുറത്തിറങ്ങിയത്. ഇതും 200 മില്യണിലധികം കാഴ്ചക്കാരെ നേടി. അതേദിവസം തന്നെയാണ് ലോ​കേഷ് കനകരാജ് അവതരിപ്പിച്ച് ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന രാഘവലോറൻസ് സിനിമ 'ബെൻസി'നായി സായി കരാർ ഒപ്പിട്ടതും. നവംബർ നാലിന് സായിയുടെ പിറന്നാൾ ദിനത്തിൽ ഇക്കാര്യത്തിൽ ഔ​ദ്യോ​ഗിക പ്രഖ്യാപനവും വന്നു.

ഹിറ്റായ രണ്ടു സിം​ഗിളുകളും ഇന്റസ്റ്റ റീലുകളെ കീഴടക്കി. സഹോദരി സായ്സ്മൃതി ആണ് രണ്ടിലും സായി അഭ്യങ്കറിനൊപ്പം പാടിയത്. മീനാക്ഷി ചൗധരി അഭിനയിച്ച് ഈ വർഷം ജനുവരി 31ന് പുറത്തിറങ്ങിയ 'സിത്തിര പൂത്തിരി' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നാലാമത്തെ സിം​ഗിൾ 'വിഴി വീകുര' ജൂലായ് ഏഴിന് എത്തും.

സൂര്യ നായകനായി എത്തുന്ന 'കറുപ്പ്', സിലമ്പരശൻ ചിത്രം 'എസ് ടി ആർ 49', അല്ലു അർജുൻ - അറ്റ്ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ‘ഡ്യൂഡ്’ എന്നീ സിനിമകളിലും സായ് സംഗീതമൊരുക്കുന്നുണ്ട്.

'ബൾട്ടി' ഫസ്റ്റ് ലുക് പോസ്റ്റർ
'ബൾട്ടി' ഫസ്റ്റ് ലുക് പോസ്റ്റർഷെയ്ൻനി​ഗം ഫേസ്ബുക്കിൽ പങ്കുവെച്ചത്

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ‘ബൾട്ടി‘യുടെ നിർമ്മാണം. ‘മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സന്തോഷ്‌ ടി കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.

ഷെയ്ൻ നി​ഗത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ബൾട്ടി. ഷെയ്നിന്റെ കരിയറിലെഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിഗ്രാമമാണ് പശ്ചാത്തലം.

കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് ആന്റ് വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡിറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ്‌ പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് ആന്റ് എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഒ: ജോബിഷ് ആന്‍റണി, സി.ഒ.ഒ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് ആന്റ് വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.

Related Stories

No stories found.
Pappappa
pappappa.com