കാനില്‍ കൈയടി നേടിയ 'ബാലന്റെ' ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സീ മ്യൂസിക്

'ബാലൻ' പോസ്റ്റർ,സുഷിൻ ശ്യം,ചിദംബരം
'ബാലൻ' പോസ്റ്റർ,സുഷിൻ ശ്യം,ചിദംബരംഅറേഞ്ച്ഡ്
Published on

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാള സിനിമയെ ആഗോളതലത്തില്‍ എത്തിച്ച സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ ചിത്രം 'ബാലന്‍: ദ് ബോയ്' റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടകം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ജൂണ്‍ 19-നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ 'മാര്‍ഷേ ദു ഫിലിം' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിദേശ പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

Must Read
'മഞ്ഞുമ്മൽ ബോയ് വിത്ത് മോഹൻലാൽ'...ഒക്ടോബറിൽ തുടക്കം?
'ബാലൻ' പോസ്റ്റർ,സുഷിൻ ശ്യം,ചിദംബരം

ഇപ്പോഴിതാ റിലീസിന് തൊട്ടുമുമ്പ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് പ്രമുഖ മ്യൂസിക് കമ്പനിയായ സീ മ്യൂസിക് വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒരു വ്യക്തിയുടെ സ്വത്വവും അതിജീവനവും പ്രമേയമാക്കുന്ന മികച്ച ഡ്രാമയായിരിക്കും ഇതെന്നാണ് സൂചന.

ബാലന്റെ പൂജാചടങ്ങിൽ ചിദംബരം,വെങ്കട്ട് കെ.നാരായണ,സുപ്രീത്,ശൈലജ ദേശായി ഫെൻ,സതീഷ് ഫെൻ,മകൾ എലിസബത്ത് ഫെൻ എന്നിവർ
ബാലന്റെ പൂജാചടങ്ങിൽ ചിദംബരം,വെങ്കട്ട് കെ.നാരായണ,സുപ്രീത്,ശൈലജ ദേശായി ഫെൻ,സതീഷ് ഫെൻ,മകൾ എലിസബത്ത് ഫെൻ എന്നിവർഫോട്ടോ-അറേഞ്ച്ഡ്

'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ വന്‍ വിജയത്തിനുശേഷം ചിദംബരവും സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിലെ സുഷിന്റെ സംഗീതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. 'സിനിമയുടെ വൈകാരികതലങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാണ് സുഷിന്‍ ശ്യാമിന്റെ ഗാനങ്ങള്‍. അത് കേള്‍വിക്കാരുടെ മനസില്‍ ദീര്‍ഘകാലം നിലനില്‍ക്കും. ബാലിനിലെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതപ്രേമികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്'-സീ മ്യൂസിക് ചീഫ് ബിസിനസ് ഓഫീസര്‍, സുജല്‍ പരേഖ് പറഞ്ഞു.

'ബാലൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'ബാലൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ചെയര്‍മാന്‍ വെങ്കട്ട് കെ. നാരായണയും, തെസ്പിയൻ ഫിലിംസിന്റെ ശൈലജ ദേശായി ഫെന്നും സുഷിന്റെ കമ്പോസിഷനുകളെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും സംയുക്തമായി നിര്‍മിക്കുന്ന 'ബാലന്‍: ദ് ബോയ്' ഒരു പാന്‍-ഇന്ത്യന്‍ റിലീസിനാണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി ജൂണ്‍ 19-ന് ചിത്രം തിയേറ്ററുകളിലെത്തും.

Pappappa
pappappa.com