'മഞ്ഞുമ്മൽ ബോയ് വിത്ത് മോഹൻലാൽ'...ഒക്ടോബറിൽ തുടക്കം?

മോഹൻലാൽ,ചിദംബരം
മോഹൻലാൽ,ചിദംബരംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

മലയാള ചലച്ചിത്രാസ്വാദകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലും 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരവും ഒന്നിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Must Read
പ്രേക്ഷകഹൃദയത്തിലേക്ക് 'ഇടിച്ചു'കയറി ജോജു;വരവറിയിച്ച് 'വരവ്' ട്രെയിലർ
മോഹൻലാൽ,ചിദംബരം

തരുണ്‍ മൂര്‍ത്തി, പ്രിയദര്‍ശന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുമായി തിരക്കിലായ മോഹന്‍ലാലിന്റെ ലൈനപ്പിലേക്ക് ഈ പ്രോജക്ട് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും ചിത്രത്തിന്റെ ഭാഗമാകും.

ബാലൻ നിർമാതാക്കളിലൊരാളായ ശൈലജ ദേശായി ഫെൻ,സംവിധായകൻ ​ചിദംബരം എന്നിവർ പ്രശസ്ത സംവിധായകൻ പാൻ നളിനിനൊപ്പം കാൻ ഫെസ്റ്റിവൽ വേദിയിൽ
'ബാലൻ' നിർമാതാക്കളിലൊരാളായ ശൈലജ ദേശായി ഫെൻ,സംവിധായകൻ ​ചിദംബരം എന്നിവർ പ്രശസ്ത സംവിധായകൻ പാൻ നളിനിനൊപ്പം കാൻ ഫെസ്റ്റിവൽ വേദിയിൽഫോട്ടോ-അറേഞ്ച്ഡ്

അതേസമയം, ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബാലന്‍: ദ് ബോയ്' ജൂണ്‍ 19-ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജിത്തു മാധവനാണു ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്.

'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ 'ബാലന്‍' എന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സുഷിന്‍ ശ്യാം സംഗീതവും, ഷൈജു ഖാലിദ് ഛായാഗ്രഹണവും, അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈനും, വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത തികച്ചും പുതുമുഖങ്ങളായ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ ടൊവിനോ തോമസ് ചിത്രത്തില്‍ സുപ്രധാന അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Pappappa
pappappa.com