പ്രേക്ഷകഹൃദയത്തിലേക്ക് 'ഇടിച്ചു'കയറി ജോജു;വരവറിയിച്ച് 'വരവ്' ട്രെയിലർ

'വരവ്' ട്രെയിലറിൽ ജോജു ജോർജ്
'വരവ്' ട്രെയിലറിൽ ജോജു ജോർജ്സ്ക്രീൻ​ഗ്രാബ്
Published on

അവനാരാ? പോൾസൺ!! ജോജു ജോർജിന്റെ മാസ് ആക്ഷൻ ഹീറോ കഥാപാത്രം പോൾസൺ ആദ്യകാഴ്ചയിൽതന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് 'ഇടിച്ചു'കയറുകയാണ്. ഒപ്പം ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം 'വരവ് 'ട്രെയിലറിലൂടെ വരവറിയിക്കുന്നു. കിടിലൻ ഡയലോഗുകളും മാസ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്' എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്.

Must Read
ജോജുവിന്റെ തീപാറും നോട്ടവുമായി 'വരവ് 'സെക്കൻഡ് ലുക്ക് പോസ്റ്റർ
'വരവ്' ട്രെയിലറിൽ ജോജു ജോർജ്

ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർധിപ്പിക്കുകയാണ്. ബിഗ് ബജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.

'വരവ്' ട്രെയിലറിൽ ജോജു ജോർജ്
'വരവ്' ട്രെയിലറിൽ ജോജു ജോർജ്സ്ക്രീൻ​ഗ്രാബ്

ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ജോജുവിനൊപ്പം വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ്,സാനിയ അയ്യപ്പൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

'വരവ്' ട്രെയിലറിൽ മുരളി ​ഗോപി
'വരവ്' ട്രെയിലറിൽ മുരളി ​ഗോപിസ്ക്രീൻ​ഗ്രാബ്

‘എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയിലായിരിക്കും നമ്മൾ ആദ്യം വീഴുക.. ശത്രു ആ കുഴിയിൽ ഇട്ട് നമ്മളെ വെട്ടി നുറുക്കും‘ ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്. ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് വിശ്വസിച്ചിരിക്കുന്ന പ്രേക്ഷകരെ ഇതൊരു കുടുംബചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു.

സുകന്യയും അർജുൻ അശോകനും ജോജു ജോർജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ..സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചുവരവ് കൂടിയായി മാറുകയാണ് ‘വരവ്‘. വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും കരുത്തുറ്റതാണെന്ന് ട്രെയിലർ ദൃശ്യങ്ങൾ പറയുന്നു.

'വരവ്' ട്രെയിലറിൽ സുകന്യ
'വരവ്' ട്രെയിലറിൽ സുകന്യസ്ക്രീൻ​ഗ്രാബ്

വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം. പരോളിൽ ഇറങ്ങിയ പോളച്ചന്റെ ക്വിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും.

'വരവ്' അർജുൻ അശോകനും സാനിയ അയ്യപ്പനും
'വരവ്' അർജുൻ അശോകനും സാനിയ അയ്യപ്പനുംസ്ക്രീൻ​ഗ്രാബ്

‘ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ‘ എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം. പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത്,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ ‘വരവ്‘ എന്തിനായിരുന്നു? ഇതിനെല്ലാമുള്ള ഉത്തരമാണ് മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുന്ന ‘വരവ്‘.

ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്,എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പിആർഒ: മഞ്ജു ഗോപിനാഥ്,സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്:യെല്ലോടൂത്ത്സ് ആന്റ് റോക്കറ്റ് സയൻസ്. പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ്‌ ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കും.

Pappappa
pappappa.com