ശക്തിശ്രീ ഗോപാലന്റെ 'ശിശിരമോ...' ​ഗാനവുമായി 'ബാച്ചിലര്‍ പാര്‍ട്ടി ദ്യു'

'ബാച്ചിലര്‍ പാര്‍ട്ടി ദ്യു' സോങ് റിലീസ് പോസ്റ്റർ
'ബാച്ചിലര്‍ പാര്‍ട്ടി ദ്യു' സോങ് റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

സംവിധായകന്‍ അമല്‍ നീരദിന്റെ 'ബാച്ചിലര്‍ പാര്‍ട്ടി ദ്യു'(D'eux) എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ശിശിരമോ' എന്ന് തുടങ്ങുന്ന മെലഡിയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ക്രിസ്റ്റോ സേവ്യറിന്റെ സംഗീതത്തില്‍ ശക്തിശ്രീ ഗോപാലന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെയും രജിഷ വിജയന്റെയും കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഗാനരംഗം.

Must Read
'ബാച്ച്ലർ പാർട്ടി'യ്ക്ക് ഇവരുമുണ്ട്.. സിംപിളും പോളിയും അന്ന മാത്യൂസും..
'ബാച്ചിലര്‍ പാര്‍ട്ടി ദ്യു' സോങ് റിലീസ് പോസ്റ്റർ

2012ല്‍ പുറത്തിറങ്ങിയ 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് ചിത്രം എത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്‌ലിൻ, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷനും സംഗീതം ക്രിസ്‌റ്റോ സേവ്യറുമാണ് കൈകാര്യം ചെയ്യുന്നത്. ഉണ്ണി ആര്‍. ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

'ബാച്ചിലര്‍ പാര്‍ട്ടി ദ്യു' സോങ് പോസ്റ്റർ
'ബാച്ചിലര്‍ പാര്‍ട്ടി ദ്യു' സോങ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവര്‍ ചേർന്ന് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 19-നാണ് തിയേറ്ററുകളിലെത്തുന്നത്.