'ബാച്ച്ലർ പാർട്ടി'യ്ക്ക് ഇവരുമുണ്ട്.. സിംപിളും പോളിയും അന്ന മാത്യൂസും..

'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'-ലെ രജിഷ വിജയൻ,നാദിയ മൊയ്തു,ജ്യോതിർമയി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ
'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'-ലെ രജിഷ വിജയൻ,നാദിയ മൊയ്തു,ജ്യോതിർമയി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'-ലെ ക്യാരക്ടർ പോസ്റ്ററുകൾ
Published on: 

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'(D'eux)-ലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രജിഷ വിജയന്റെയും ജ്യോതിര്‍മയിയുടെയും കഥാപാത്രങ്ങളുടെ പോസ്റ്റര്‍ ആണ് ഏറ്റവും ഒടുവിലായി അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഷറഫുദ്ദീൻ,ചന്തു സലിംകുമാർ,നാദിയ മൊയ്തു,ഷൈൻ ടോം ചാക്കോ,ശ്രീനാഥ് ഭാസി,സൗബിൻ ഷാഹിർ, എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

Must Read
ഇറ്റ്സ് പാർട്ടി ടൈം... ഒന്നല്ല രണ്ട് ലുക്കിൽ,തോക്കിൽ സോണിയായി നസ്‌ലിൻ
'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'-ലെ രജിഷ വിജയൻ,നാദിയ മൊയ്തു,ജ്യോതിർമയി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ

ചിത്രത്തില്‍ സിംപിള്‍ എന്ന കഥാപാത്രമായാണ് രജിഷ വിജയന്‍ എത്തുന്നത്. പോളി എന്ന കഥാപാത്രത്തെ ജ്യോതിര്‍മയിയും പപ്പൻ എന്ന കഥാപാത്രത്തെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. മമ്മു എന്നാണ് ചന്തു സലിംകുമാറിന്റെ കഥാപാത്രത്തിന്റെ പേര്. സൗബിൻ ഷാ​ഹിർ ഡാനിയും, ഷൈൻ ടോം ​ഗുരുവും, നാദിയ മൊയ്തു അന്നാ മാത്യൂസും,ശ്രീനാഥ് ഭാസി സാവിയുമായി അഭിനയിക്കുന്നു.

'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'-ലെ ക്യാരക്ടർ പോസ്റ്ററുകൾ
'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'-ലെ ക്യാരക്ടർ പോസ്റ്ററുകൾകടപ്പാട്-ഫേസ്ബുക്ക്

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നസ്‌ലിന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഹന്‍സിക കൃഷ്ണകുമാര്‍, പാരിസ് ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷനും സംഗീതം ക്രിസ്‌റ്റോ സേവ്യറുമാണ് കൈകാര്യം ചെയ്യുന്നത്. ഉണ്ണി ആര്‍. ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവര്‍ ചേർന്ന് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 19-നാണ് തിയേറ്ററുകളിലെത്തുന്നത്.

Pappappa
pappappa.com