'സുന്ദര രാവണൻ' വരുന്നു...'അതിമനോഹരം' ആദ്യ സിം​ഗിൾ നവംബർ ഒന്നിന്

'അതിമനോഹരം' ആദ്യ സിം​ഗിൾ അനൗൺസ്മെന്റ് പോസ്റ്റർ
'അതിമനോഹരം' ആദ്യ സിം​ഗിൾ അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന്കടപ്പാട്-ഫേസ്ബുക്ക്
Published on: 

ലൗലജന്‍ എന്ന സുന്ദര രാവണന്റെ വരവിനായി കാത്തിരിക്കാം. 'തുടരും' എന്ന ബ്ലോക്ബസ്റ്ററിനുശേഷം തരുൺമൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 'അതിമനോഹരം' എന്ന സിനിമയിലെ ആദ്യ സിം​ഗിൾ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് പുറത്തിറങ്ങും. സുന്ദര രാവണൻ എന്നു പേരിട്ട ​ഗാനത്തിന്റെ രചന ബി.കെ.ഹരിനാരായണനാണ്. ജേക്സ് ബിജോയ് ആണ് സം​ഗീതം. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

Must Read
മോഹൻലാലിനൊപ്പം 'ഓക്കേല ഓക്കേല'യ്ക്ക് ചുവടുവെച്ച് ഗെറ്റോ കിഡ്സ് മലയാളത്തിലേക്ക്
'അതിമനോഹരം' ആദ്യ സിം​ഗിൾ അനൗൺസ്മെന്റ് പോസ്റ്റർ

ചിത്രത്തില്‍ ടി.എസ്. ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നൈസിയാകുന്നത് മീര ജാസ്മിനാണ്. ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർമി​ക്കു​ന്ന ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്.

'അതിമനോഹരം' ആദ്യ സിം​ഗിൾ അനൗൺസ്മെന്റ് പോസ്റ്റർ
'അതിമനോഹരം' ആദ്യ സിം​ഗിൾ അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. കോ-ഡയറക്ഷൻ -ബിനു പപ്പു.

'അതിമനോഹരം' പോസ്റ്റർ
'അതിമനോഹരം' പോസ്റ്ററിൽ മോഹൻലാൽകടപ്പാട്-ഫേസ്ബുക്ക്

L366' എന്നായിരുന്നു ഷൂട്ടിങ് തുടങ്ങിയപ്പോൾ ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ചിത്രത്തിൽ മോഹൻലാലിന്റെ ബുള്ളറ്റിന്റെ നമ്പർ KL 05 L 366 എന്നാണ്. ഇത് വ്യക്തമാക്കുന്നതാണ് സുന്ദരരാവണൻ ​ഗാനത്തിന്റെ വരവറിയിച്ചുള്ള പോസ്റ്റർ.

160 ദിവസത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് അതിമനോഹരം പാക്കപ്പ് ആയത്. തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ. പമ്പ,നിലയ്ക്കൽ,കൊച്ചി,മുംബൈ എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

'അതിമനോഹരം' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'അതിമനോഹരം' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

എഡിറ്റിങ്- ഷെഫീഖ് വി ബി, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- ഗോകുല്‍ദാസ്, കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, മേക്കപ്പ്- റോണെക്‌സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ- ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, വിതരണം- സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ്- അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യെല്ലോ ടൂത്ത്സ്.