മോഹൻലാലിനൊപ്പം 'ഓക്കേല ഓക്കേല'യ്ക്ക് ചുവടുവെച്ച് ഗെറ്റോ കിഡ്സ് മലയാളത്തിലേക്ക്

മോഹൻലാലിനൊപ്പം ചുവടുവെയ്ക്കുന്ന ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്
മോഹൻലാലിനൊപ്പം ചുവടുവെയ്ക്കുന്ന ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്ഇൻസ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്
Published on: 

മോഹൻലാലിന്റെ പഴയകാല ചിത്രമായ 'വർണപ്പകിട്ടി'ലെ 'ഓക്കേല ഓക്കേല' ഗാനം വീണ്ടും ട്രെൻഡിങ്ങാകുന്നതിനിടെ, ഗാനത്തിനൊപ്പം മോഹൻലാലിനൊപ്പം ചുവടുവെച്ച് ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്. മോഹൻലാലിന്റെയും ​ഗെറ്റോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Must Read
'ആ കണ്ണിലൂടെ സിനിമയെ കാണുന്നു,പഠിക്കുന്നു': മോഹൻലാലിനെക്കുറിച്ച് ഭാ​ഗ്യശ്രീ ബോർസെ
മോഹൻലാലിനൊപ്പം ചുവടുവെയ്ക്കുന്ന ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ഗംഗയിൽ ഭാഗമാകാനാണ് ​ഗെറ്റോ കിഡ്സ് ഇപ്പോൾ ജോർജിയയിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോർസെ, ആദിൽ ഹുസൈൻ, പാർഥിപൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ് നൃത്തസംഘം
ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ് നൃത്തസംഘംഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

ഉഗാണ്ടയിലെ കാംപാലയിലുള്ള ചേരികളിൽ നിന്നും തെരുവുകളിൽ നിന്നും ഉയർന്നുവന്ന കൊച്ചു കുട്ടികളുടെ ലോകപ്രശസ്ത ഡാൻസ് ഗ്രൂപ്പാണ് ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്. 2014-ൽ ദാവൂദ കാവൂമ എന്ന അധ്യാപകനും കൊറിയോഗ്രാഫറുമാണ് ഈ ഡാൻസ് ഗ്രൂപ്പിന് തുടക്കമിട്ടത്. നിർധനരും അനാഥരുമായ കുട്ടികൾക്ക് പാർപ്പിടവും വിദ്യാഭ്യാസവും ഭക്ഷണവും നൃത്ത പരിശീലനവും നൽകി അവരുടെ ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

2026 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഷക്കീറയ്ക്കൊപ്പം ചുവടുവയ്ക്കുന്ന  ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്
2026 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഷക്കീറയ്ക്കൊപ്പം ചുവടുവയ്ക്കുന്ന ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

ഉഗാണ്ടൻ ഗായകൻ എഡി കെൻസോയുടെ 'Sitya Loss' എന്ന പാട്ടിനൊത്ത് ചെയ്ത ഡാൻസ് വീഡിയോ യൂട്യൂബിൽ തരംഗമായതോടെയാണ് ഇവർ ലോക ശ്രദ്ധ നേടുന്നത്. പ്രശസ്ത അമേരിക്കൻ റാപ്പർ ഫ്രഞ്ച് മൊണ്ടാനയുടെ 'Unforgettable' എന്ന മ്യൂസിക് വീഡിയോയിൽ ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സിന് അന്താരാഷ്ട്ര തലത്തിൽ വലിയ ജനപ്രീതി ലഭിച്ചു.

2023-ലെ ബ്രിട്ടൻസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഇവർ 'ഗോൾഡൻ ബസ്സർ' നേടി ഫൈനലിൽ എത്തി. 2022 ഖത്തർ ലോകകപ്പിലും, 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ ഹാഫ് ടൈം ഷോയിൽ പ്രശസ്ത ഗായിക ഷക്കീറയ്‌ക്കൊപ്പവും ഇവർ നൃത്തപരിപാടി അവതരിപ്പിച്ചു.

മോഹൻലാലിനൊപ്പം ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്
മോഹൻലാലിനൊപ്പം ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്ഇൻസ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്

പരമ്പരാഗത ആഫ്രിക്കൻ നൃത്തരൂപങ്ങളും, ആധുനിക സ്ട്രീറ്റ് ഡാൻസും കൂട്ടിച്ചേർത്തുള്ള അത്യുഗ്രൻ ചുവടുകളാണ് ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ് നൃത്തസംഘത്തിന്റെ പ്രത്യേകത. കഷ്ടപ്പാടുകൾ നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുമ്പോഴും അവരുടെ മുഖത്തെ പുഞ്ചിരിയും പെർഫോമൻസിലെ പോസിറ്റീവ് എനർജിയും പ്രേക്ഷകരെ ആകർഷിക്കുന്നു. കലയിലൂടെ കുട്ടികളുടെ ജീവിതത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരാം എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ട്രിപ്ലിറ്റ്സ് ഗെറ്റോ കിഡ്‌സ്.

Pappappa
pappappa.com