ഓർമനിലാവുമായി 'അരൂപി'..വീണ്ടും ഒരു ഹൊറർ സിനിമ

'അരൂപി'സോങ് റിലീസ് പോസ്റ്റർ
'അരൂപി'സോങ് റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി.കെ.ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് കെ.എസ്. ഹരിശങ്കർ ആലപിച്ച 'ഓർമ്മ നിലാവ്...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

Must Read
ഒടിടിയിൽ സസ്പെൻസ് നിറയ്ക്കാൻ 'ദൃഢ'വുമായി ഷെയ്ൻനി​ഗം
'അരൂപി'സോങ് റിലീസ് പോസ്റ്റർ

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാരിയർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ.കെ. വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ,സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ്-വി. ടി. വിനീത്,കലാസംവിധാനം-മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, വിതരണം-പുണർതം പ്രൊഡക്ഷൻസ് റിലീസ് ത്രൂ ഐഎംപി റിലീസ്,പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com