ഒടിടിയിൽ സസ്പെൻസ് നിറയ്ക്കാൻ 'ദൃഢ'വുമായി ഷെയ്ൻനി​ഗം

'ദൃഢം' ഒടിടി റിലീസ് പോസ്റ്റർ
'ദൃഢം' ഒടിടി റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

കുഴിനിലം എന്ന ഗ്രാമത്തിലെ സ്റ്റേഷനിലേക്ക് പുതുതായി ചാര്‍ജെടുക്കാന്‍ എത്തുന്ന വിജയ് രാധാകൃഷ്ണന്‍ എന്ന ചെറുപ്പക്കരാനായ പോലീസ് താന്‍ ഏറെ ആഗ്രഹിച്ചു നേടിയ ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ ചെന്നുകയറുന്ന നായകന്‍, പക്ഷേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളെ നേരിടുന്നു. ആ കഥയാണ് ഷെയ്ൻ നി​ഗം നായകവേഷത്തിലത്തിയ 'ദൃഢം' പറയുന്നത്.

Must Read
കാക്കിയിൽ 'ദൃഢ'നായകനായി ഷെയ്ൻ,ട്രെയിലർ പുറത്തിറങ്ങി
'ദൃഢം' ഒടിടി റിലീസ് പോസ്റ്റർ

'കൊറോണ പേപ്പേഴ്‌സ്', 'വേല' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെയ്ന്‍ വീണ്ടും പോലീസ്കഥപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാസ് പോലീസ് പരിവേഷത്തിനു പകരം, ഉത്തരവാദിത്തങ്ങളും മാനസിക സമ്മര്‍ദങ്ങളും സാധാരണ പോലീസുകാരനെ എങ്ങനെ ബാധിക്കുന്നു എന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ജോലിയിലെ പുതുമുഖമായ നായകന്‍ വരുത്തുന്ന തെറ്റുകളും അതില്‍നിന്നു പാഠങ്ങള്‍ പഠിക്കുന്നതുമെല്ലാം തികച്ചും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

'ദൃഢം'പോസ്റ്റർ
'ദൃഢം'പോസ്റ്റർഅറേഞ്ച്ഡ്

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, കൃഷ്ണപ്രഭ തുടങ്ങിയവരും അണിനിരക്കുന്നു. ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മെഹ്തയും സി.വി. സാരഥിയും ചേര്‍ന്നാണു നിര്‍മാണം.

Pappappa
pappappa.com