'സഖാവി'ന്റെ കഥ പറയുന്ന 'വീരവണക്കം' ഒക്ടോബർ 31ന് കേരളത്തിൽ പ്രദർശനത്തിന്

സഖാവ് പി.കൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്ന 'വീരവണക്കം'പോസ്റ്റർ
'വീരവണക്കം'പോസ്റ്റർഅറേഞ്ച്ഡ്
Published on: 

സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന തമിഴ്ചിത്രമായ 'വീരവണക്കം' ഒക്ടോബർ 31ന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമയിൽ സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ മഹത്തായ വിപ്ലവങ്ങൾ നടന്ന പ്രദേശം, കാലം, സാമൂഹ്യാവസ്ഥ തുടങ്ങിയവ വച്ചു വിലയിരുത്തുമ്പോൾ ചെഗുവേരയ്ക്കൊപ്പമോ അതിനും മുകളിലോ ഇടം നേടേണ്ടിയിരുന്ന വിപ്ലവകാരിയാണ് സഖാവ് പി.കൃഷ്ണപിള്ളയെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ തെളിയിക്കാൻ ശ്രമിക്കുകയാണ് 'വീരവണക്കം.'

Must Read
ഇ.എം.എസ് ചോദിച്ചു:'എപ്പോള്‍ നാടകം തരാനാകും?' പി.ജെ.ആന്റണി പറഞ്ഞു:'നാളെ രാവിലെ'
സഖാവ് പി.കൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്ന 'വീരവണക്കം'പോസ്റ്റർ

വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമിച്ച ചിത്രം കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കാലങ്ങളിലെ അതിവൈകാരിക മുഹൂർത്തങ്ങളെ കൂട്ടിയോജിപ്പിക്കുന്നു. റിതേഷ്, രമേഷ് പിഷാരടി,സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സഖാവ് പി.കൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്ന 'വീരവണക്കം'പോസ്റ്റർ
'വീരവണക്കം'പോസ്റ്റർഅറേഞ്ച്ഡ്

ഛായാഗ്രഹണം - ടി.കവിയരശ്,സിനു സിദ്ധാർത്ഥ്, എഡിറ്റിങ് -ബി അജിത് കുമാർ, അപ്പു ഭട്ടതിരി,സംഘട്ടനം-മാഫിയ ശശി,സംഗീതം -പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ. കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ,പശ്ചാത്തല സംഗീതം - വിനു ഉദയ്,വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ,പളനി,മേക്കപ്പ്-പട്ടണം റഷീദ്, നേമം അനിൽ,കലാ സംവിധാനം - കെ.കൃഷ്ണൻകുട്ടി,സൗണ്ട് ഡിസൈൻ - എൻ. ഹരികുമാർ,സൗണ്ട് ഇഫക്സ്-എൻ.ഷാബു,കളറിസ്റ്റ്-രമേഷ് അയ്യർ,പിആർഒ-എ.എസ് ദിനേശ്.