'വവ്വാൽ' ട്രെയിലർ ലോഞ്ച് ചെയ്തു,റിലീസ് പ്രഖ്യാപനം ഉടൻ

'വവ്വാൽ' ട്രെയിലർ റിലീസ് പോസ്റ്റർ
'വവ്വാൽ' ട്രെയിലർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

ഷഹ്‌മോൻ ബി.പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ പ്രിവ്യൂ എറണാകുളം ഷേണായീസ് തിയേറ്ററിൽ സംഘടിപ്പിച്ചു. സംവിധായകൻ എം.പത്മകുമാർ, നിർമാതാവ് എൻ.എം ബാദുഷ,ലെവിൻ സൈമൺ,മമ്മി സെഞ്ചുറി,എ.എസ് ദിനേശ്,ജോസഫ് നെല്ലിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Must Read
കാ​ല​ത്തി​ന്‍റെ ചു​ഴി​യി​ൽ കു​ടു​ങ്ങാ​ൻ തയ്യാ​റെ​ടു​ക്കൂ... ഇനി ഒടിടിയിൽ ആ 'സംഭവം'
'വവ്വാൽ' ട്രെയിലർ റിലീസ് പോസ്റ്റർ

'വവ്വാൽ' ചാർട്ട് ചെയ്ത തിയേറ്ററുകളിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശനം തുടങ്ങി. എല്ലാ ഭാഷയിലും ട്രെയിലർ പ്രിവ്യൂ കഴിഞ്ഞ ശേഷം മ്യൂസിക് ലോഞ്ചിനോട് അനുബന്ധിച്ച് റിലീസ് തീയതി തീരുമാനിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഷഹ്‌മോൻ ബി.പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് 'വവ്വാൽ'. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി ചപോർക്കർ നായികയാകുന്നു.

'വവ്വാലി'ൽ മകരന്ദ് ദേശ്പാണ്ഡെയുടെ ക്യാരക്ടർ പോസ്റ്റർ
'വവ്വാലി'ൽ മകരന്ദ് ദേശ്പാണ്ഡെയുടെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

മണികണ്ഠൻ ആചാരി,സുധി കോപ്പ, പ്രവീൺ ടി ജെ,മെറിൻ ജോസ്,മൻരാജ്, ഗോകുലൻ,ജോജി കെ ജോൺ,ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്,തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അഭിനയിക്കുന്നു. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷഹ്‌മോൻ പി.ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.

ഛായാ​ഗ്രഹണം-മനോജ് എം.ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി.ഷഹ്‌മോൻ,സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പിബിഎസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ-ഫസൽ എ ബക്കർ,സൗണ്ട് ഡിസൈനിങ്-വിക്കി പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈനർ -ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ്-ലിജു പ്രഭാകർ,സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് -ആഷിഖ് ദിൽജിത്ത്, പിആർഒ-എ.എസ് ദിനേശ്,സതീഷ് എരിയാളത്ത്,ഗുണ,സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ,ഡിജിറ്റൽ മാർക്കറ്റിങ്-ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരളാഡിസ്ട്രിബൂഷൻ- സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ - കോളിൻസ് ലിയോഫിൽ.

Pappappa
pappappa.com