ഏഴ് ആക്ഷൻ കൊറിയോ​ഗ്രഫർമാരുമായി ഷാജി കൈലാസിന്റെ 'വരവ്'

ജോജു ജോർജും ഷാജി കൈലാസും ആക്ഷൻ കൊറിയോ​ഗ്രഫർ സ്റ്റണ്ട് സിൽവയ്ക്കൊപ്പം
ജോജു ജോർജും ഷാജി കൈലാസും ആക്ഷൻ കൊറിയോ​ഗ്രഫർ സ്റ്റണ്ട് സിൽവയ്ക്കൊപ്പംഫോട്ടോ-ഹരി തിരുമല
Published on

സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ. മുമ്പ് സംഘട്ടനം എന്ന പേരിൽ ടൈറ്റിൽ കാർഡിൽ തെളിയുന്ന വിഭാ​ഗത്തിൽ കൃത്യമായ തയ്യാറെടുപ്പുകളോടെയും ആധുനിക സംവിധാനങ്ങളോടെയും ഒരുക്കുന്ന ഏറ്റവും പ്രധാന മേഖലയായി ആക്ഷൻ കൊറിയോ​ഗ്രഫി വളർന്നുകഴിഞ്ഞു. മികച്ച ആക്ഷൻ രം​ഗങ്ങൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ മലയാളിസംവിധായകരിൽ ഒന്നാമനാണ് ഷാജി കൈലാസ്.

Must Read
'ഞങ്ങളെ കെട്ടിപ്പിടിച്ചത് മോഹൻലാലായിരുന്നില്ല,കണിമം​ഗലത്തെ ജഗന്നാഥനായിരുന്നു..'
ജോജു ജോർജും ഷാജി കൈലാസും ആക്ഷൻ കൊറിയോ​ഗ്രഫർ സ്റ്റണ്ട് സിൽവയ്ക്കൊപ്പം

മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ കൈയടി നേടിയ സംവിധായകയ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്. എ.കെ.സാജൻ്റെ തിരക്കഥയിൽ ജോജു ജോർജ് നായകനാകുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്.

ഷാജി കൈലാസ് കലൈ കിങ്സണൊപ്പം
ഷാജി കൈലാസ് കലൈ കിങ്സണൊപ്പംഫോട്ടോ-ഹരി തിരുമല

പ്ലാൻ്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അരഡസനിലേറെ ആക്ഷൻ സീക്വൻസുകളാണുള്ളത്. 'ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷൻ രം​ഗവും ഒരുക്കുന്നത് വ്യത്യസ്ത കോറിയോഗ്രഫർമാരാണ്. സ്റ്റണ്ട് സിൽവ, ഫീനിക്സ് പ്രഭു, രാജശേഖർ, മാഫിയാ ശശി, കലൈ കിങ്സൺ, തവസ്സി രാജ്, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴു ആക്ഷൻ കോറിയാ​ഗ്രഫർമാരാണ് വരവിലെ ആക്ഷൻ രം​ഗങ്ങളൊരുക്കിയത്. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി ആക്ഷനൊരുക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ഷാജി കൈലാസും മാഫിയ ശശിയും
ഷാജി കൈലാസും മാഫിയ ശശിയുംഫോട്ടോ-ഹരി തിരുമല

വൻതാരനിരയുടെ അകമ്പടിയോടെ വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമിക്കുന്നു. മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്,വാണി വിശ്വനാഥ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം സുകന്യയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

ഷാജികൈലാസ്,തവസ്സി രാജ്
ഷാജികൈലാസ്,തവസ്സി രാജ് ഫോട്ടോ-ഹരി തിരുമല

ഷാജി കൈലാസ് ആദ്യമായി ജോജുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരവ്'. 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്','ദ്രോണ' എന്നീ ഹിറ്റുകൾക്ക് ശേഷം ഷാജി കൈലാസിനായി എ.കെ.സാജൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'വരവ്'. തെന്നിന്ത്യയിലെ പ്രശസ്ത ഛായാ​ഗ്രാഹകൻ എസ്.ശരവണനാണ് ക്യാമറ. സാം സി.എസ് ആണ് സം​ഗീതം. എഡിറ്റിങ് ഷമീർ മുഹമ്മദ് നിർവഹിക്കുന്നു.

ഷാജി കൈലാസിനൊപ്പം ജാക്കി ജോൺസൺ
ഷാജി കൈലാസിനൊപ്പം ജാക്കി ജോൺസൺഫോട്ടോ-ഹരി തിരുമല

'വരവി'ന്റെ ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയത്. വൻതുകയ്ക്കാണ് ഓവർസീസ് ഡീൽ എന്നാണ് വിവരം. ചിത്രീകരണം പൂർത്തിയായ വരവിന്റെ ഡബ്ബിങ് പുരോ​ഗമിക്കുകയാണ്. തേനിയിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവിന്റെ ചിത്രീകരണം തുടങ്ങിയത്. തുടർന്ന് മുണ്ടക്കയം,കോട്ടയം,മറയൂർ എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനുശേഷമായിരുന്നു തേനിയിൽ അവസാനഘട്ട ചിത്രീകരണം.

ഷാജി കൈലാസ്,ജോജു ജോർജ്,എസ്.ശരവണൻ,രാജശേഖർ എന്നിവർ വരവിന്റെ സെറ്റിൽ
ഷാജി കൈലാസ്,ജോജു ജോർജ്,എസ്.ശരവണൻ,രാജശേഖർ എന്നിവർ 'വരവി'ന്റെ സെറ്റിൽഫോട്ടോ-ഹരി തിരുമല

കോ പ്രൊഡ്യൂസർ - ജോമി ജോസഫ്, കലാസംവിധാനം-സാബു റാം,മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം- സമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ മാനേജർമാർ - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,സ്റ്റിൽസ് - ഹരി തിരുമല,പിആർഒ-വാഴൂർ ജോസ്.

Related Stories

No stories found.
Pappappa
pappappa.com