തീപ്പൊരി നോട്ടവുമായി ബിജു മേനോൻ; 'വലതുവശത്തെ കള്ളൻ' പുതിയ പോസ്റ്റർ പുറത്ത്

'വലതുവശത്തെ കള്ളൻ'പോസ്റ്റർ
'വലതുവശത്തെ കള്ളൻ'പോസ്റ്റർഅറേഞ്ച്ഡ്
Published on

ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയിലെ ബിജു മേനോന്‍റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്കും നടുവിൽ തീപാറുന്ന നോട്ടവുമായി നിൽക്കുന്ന ബിജു മേനോനാണ് പോസ്റ്ററിലുള്ളത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

'വലതുവശത്തെ കള്ളൻ'പോസ്റ്റർ
‌ബിജുമേനോനും ജോജുവും നേർക്കുനേർ, 'വലതുവശത്തെ കള്ളൻ' പൂർത്തിയായി

മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് സിനിമയുടെ ടൈറ്റിൽ ഡീകോ‍ഡ് ചെയ്തവരുടെ ചോദ്യം. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

Related Stories

No stories found.
Pappappa
pappappa.com