‌ബിജുമേനോനും ജോജുവും നേർക്കുനേർ, 'വലതുവശത്തെ കള്ളൻ' പൂർത്തിയായി

'വലതുവശത്തെ കള്ളൻ' പൂജാച്ചടങ്ങിൽ ജീത്തുജോസഫും ജോജുവും
'വലതുവശത്തെ കള്ളൻ' പൂജാച്ചടങ്ങിൽ ജീത്തുജോസഫും ജോജുവുംഫോട്ടോ-അറേഞ്ച്ഡ്
Published on

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന 'വലതു വശത്തെ കള്ളൻ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായിട്ടായിരുന്നു ഷൂട്ടിങ്. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.

ആഗസ്റ്റ്സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു, ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഈലനാണ് തിരക്കഥ. കൂദാശ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനുമാണ് ഡിനു.

'വലതുവശത്തെ കള്ളൻ' പൂജാച്ചടങ്ങിൽ ജീത്തുജോസഫും ജോജുവും
'ചാർളി സിനിമയ്ക്കകത്ത് ദുൽഖർ ഒരു കുതിരേടെ പെറകേ ഓടത്തില്ലേ...അന്നേരം റണ്ണറപ്പായ കുതിരയാ ഇത്..'

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. സംഗീതം -വിഷ്ണു ശ്യാം,ഛായാഗ്രഹണം - സതീഷ്കുറുപ്പ്,എഡിറ്റിങ്- വിനായക്,കലാസംവിധാനം- പ്രശാന്ത് മാധവ്,മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ - ലിൻഡ ജീത്തു,സ്റ്റിൽസ് - സബിത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്,പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ - ഫഹദ്,അനിൽ.ജി. നമ്പ്യാർ.

Related Stories

No stories found.
Pappappa
pappappa.com